Advertisement
ചെറുനാരങ്ങയും തൊലിയും ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കണം.തിളക്കാൻ തുടങ്ങി 15 മിനിറ്റ് ആയാൽ തീ ഓഫാക്കി തണുക്കാൻ വെക്കാം.തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ 1/4 ഗ്ലാസ് വെള്ളം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചു എടുക്കണം.അരിക്കുമ്പോൾ ഇടക്കിടക്ക് ബാക്കി വെള്ളം ഒഴിച്ച് കൊടുത്തു അരിച്ചെടുക്കാം.അതിനു ശേഷം അതിലേക്ക് ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി സ്റ്റവിൽ വെക്കാം.തിളച്ചു തുടങ്ങി 5 മിനിറ്റ് തിളച്ചാൽ ഓഫാക്കാം.നന്നായി തണുത്ത ശേഷം.ബേക്കിംഗ് സോഡാ ചേർത്ത് ഇളക്കാം.അതിനു ശേഷം നമുക്ക് ഉപയോഗിക്കാം. കൂടുതലായി വീഡിയോ കണ്ടുമനസിലാക്കുക