വെട്ടു കേക്ക് ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാം

വെട്ടു കേക്ക്

നമ്മുടെ നാടൻ ചായ കടകളിലെ ചില്ലു അലമാരകളിലെ പ്രധാന ഒരു വിഭവം ആയ വെട്ടു കേക്ക്, വീട്ടിൽ എളുപ്പത്തിൽ അതേ രുചിയിൽ തന്നെ എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കാം.

ചേരുവകൾ :

മൈദാ – 1 കപ്പ്

മുട്ട – 1 എണ്ണം

പഞ്ചസാര – 1/2 കപ്പ്

ഏലക്കാപ്പൊടി -1/4 ടീസ്പൂൺ

ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ

ഉപ്പ് – ഒരു നുള്ളു

എണ്ണ – ആവശ്യത്തിന്

വെട്ടു കേക്ക്

തയ്യാറാക്കുന്ന വിധം :

ഒരു ബൗളിൽ മുട്ടയും പൊടിച്ചു വെച്ച പഞ്ചസാരയും ചേർത്ത് വിസ്‌ക് വെച്ച് നന്നായി യോജിപ്പിക്കുക, ഇതിലേക്കു ഉപ്പ്, ഏലക്കാപ്പൊടി, ബേക്കിംഗ് സോഡാ എന്നിവ കൂടെ ചേർത്ത് വീണ്ടും യോജിപ്പിക്കുക, ഈ കൂട്ടിലേക്ക്‌, കുറച്ചു കുറച്ചു ആയി മൈദാ ചേർത്ത് കൊടുത്തു, ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക, മാവ് 1 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കാം

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.