കൊതിയൂറും ഈന്തപഴം നാരങ്ങാ അച്ചാർ

Advertisement

എത്ര കറികൾ ഉണ്ടായാലും കുറച്ചു അച്ചാർ കൂടി ഉണ്ടായാലേ നമുക്ക് ഒരു തൃപ്തി വരൂ അല്ലെ .അച്ചാർ പ്രേമികൾക്കായി ഇതാ ഒരു ഈസി അച്ചാർ റെസിപ്പി. ഇത് ബിരിയാണിയുടെ കൂടെയും സാദാ ചോറിന്റെ കൂടെയും നല്ല ഒരു കോമ്പിനേഷൻ ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

 

ആവശ്യമുള്ള സാധനങ്ങൾ:

നാരങ്ങാ – 2 വലുത് / 5 – 6 ചെറുത്

ഈന്തപ്പഴം – 10 – 12 കുരുകളഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് – 1 ടേബിൾസ്പൂൺ വീതം

കറി വേപ്പില

മുളക് പൊടി – 4 ടീസ്പൂൺ[ഞാൻ എടുത്തത് കാശ്മീരി ആണ് ,എരിവ് അനുസരിച്ചു ചേർക്കുക.]

മഞ്ഞൾ പൊടി – അര ടീസ്പൂൺ

ഉലുവ പൊടി – ഒരു നുള്ളു

കയം ഒരു നുള്ളു

തിളച്ച വെള്ളം – അര കപ്പ്

വിനാഗിരി – 3 ടേബിൾസ്പൂൺ

ഉപ്പു

നല്ലെണ്ണ – ആവശ്യത്തിന്

ശർക്കര – ഒരു ചെറിയ കഷ്ണം

ഉണ്ടാക്കുന്ന വിധം :

നാരങ്ങാ പുഴുങ്ങി അരിഞ്ഞു ഉപ്പു കൂടി മിക്സ് ചെയ്തു തലേ ദിവസം വെക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില, പച്ചമുളക് വഴറ്റുക. ഇതിലേക്ക് പൊടികളും ചേർത്ത് മൂപ്പിക്കുക. ചൂട് വെള്ളം കൂടി ചേർത്ത് തിള വന്നാൽ dates ചേർക്കുക. ഇതിലേക്ക് നാരങ്ങാ കൂടി ചേർത്ത് ഇളക്കുക.അവസാനമായി വിനാഗിരി കൂടി ചേർത്ത് ഉപ്പു നോക്കി വാങ്ങാം.വെള്ള മയം ഒട്ടും ഇല്ലാത്ത കുപ്പിയിൽ ആക്കി സൂക്ഷിക്കുക. ഒട്ടും കയ്പ്പില്ലാത്ത അച്ചാർ റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.