ക്രിസ്പി ഫ്രൈഡ് ചിക്കൻ | Easy to make fried chicken

Advertisement

വളരെ ക്രിസ്പി ആയിട്ടുള്ള ഫ്രൈഡ് ചിക്കൻ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.ഇത് KFC പോലത്തെ ഒരു റെസിപ്പി ആണ്.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

ആവശ്യമുള്ള സാധനങ്ങൾ :

Marinate ചെയ്യാൻ :

ബോൺലെസ്സ് ചിക്കൻ – 4 പീസ്

അധികം കട്ടി ഇല്ലാത്ത തൈര് – 1 കപ്പ്

മുളക് പൊടി – 2 ടീസ്പൂൺ

മല്ലിപൊടി – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടേബിൾസ്പൂൺ

ഒറിഗാനോ /റോസ്മേരി – 1 ടീസ്പൂൺ [optional ]

ഏലക്ക പൊടി – അര ടീസ്പൂൺ

മുട്ട – 2 എണ്ണം

ഉപ്പു

Flour Mix :

മൈദാ – 1 കപ്പ്

കോൺ ഫ്ലോർ – 100 ml

മുളക് പൊടി – 1.5 ടീസ്പൂൺ

മല്ലിപൊടി – 1 ടീസ്പൂൺ

പേരും ജീരകം – അര ടീസ്പൂൺ

ഗാർലിക് പൌഡർ – 1 ടീസ്പൂൺ

baking powder – 1ടീസ്പൂൺ

കുരുമുളക് പൊടി – 1 നുള്ളു

ഉപ്പു

vegetable ഓയിൽ ഫ്രൈ ചെയ്യാൻ

ഉണ്ടാക്കുന്ന വിധം :

മാരിനേഷൻ ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയ്തു ചിക്കൻ പുരട്ടി 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. പൊടിക്കുള്ള എല്ലാം കൂടി മിക്സ് ചെയ്യുക. വറുക്കുന്നതിനു 30 മിനിറ്റ് മുൻപ് പുറത്തെടുക്കുക. ചിക്കൻ 2 പ്രാവശ്യം പൊടിയിൽ coat ചെയ്തു എടുക്കണം. ആദ്യം coat ചെയ്തു വീണ്ടും മസലായിൽ മുക്കി , വീണ്ടും പൊടി കൊണ്ട് coat ചെയ്യുക. എണ്ണ ചൂടായതിനു ശേഷം വറുത്തു കോരുക. മീഡിയം ഹൈ flamil വേണം. കറുമുറ ചിക്കൻ ഫ്രൈ തയ്യാർ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.