മധുരപലഹാരങ്ങളുടെ കൂട്ടത്തിലെ മൊഞ്ചൻ മഞ്ഞജിലേബി നമുക്ക് ഈസിയായി വീട്ടിൽ ഉണ്ടാക്കിയാലോ.. വീഡിയോ താഴെ നൽകിയിരിക്കുന്നു വീഡിയോ കണ്ട് ഇഷ്ടമായാൽ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് തട്ടുകട ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിFabz kitchen സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
വേണ്ട സാധനങ്ങൾ
1)ഉഴുന്ന് പരിപ്പ് – കാൽ കപ്പ്
2)മൈദ – 3/4 കപ്പ്
3)കോൺഫ്ലോർ – 1/4 കപ്പ്
4)മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
5) ബേക്കിങ് പൌഡർ – കാൽ ടീസ്പൂൺ
6)വെള്ളം – ആവശ്യത്തിന്
സിറപ്പ് ഉണ്ടാക്കാൻ
1) പഞ്ചസാര – 1 കപ്പ്
2) വെള്ളം – അര കപ്പ്
3) മഞ്ഞൾ പൊടി – അര ടീസ്പൂൺ
4) റോസ് വാട്ടർ – ഒരു ടീസ്പൂൺ
5) നാരങ്ങാ നീര് – 1 ടീസ്പൂൺ
ആദ്യം ഉഴുന്ന് കഴുകി 3 മണിക്കൂർ കുതിർത്തു നന്നായി അരച്ചെടുക്കുക..
അതിലേക്കു കോൺഫ്ലോർ, മൈദ മഞ്ഞൾപൊടി, ബേക്കിങ്ങ് പൗഡർ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക…
മാവ് ഒരു പ്ലാസ്റ്റിക് കവറിൽ നിറക്കുക..
സിറപ്പ് ഉണ്ടാക്കുക.. എണ്ണ ചൂടാക്കി പ്ലാസ്റ്റിക് കവറിന് ഒരു ചെറിയ ഹോൾ ഉണ്ടാക്കി അതിലൂടെ എണ്ണയിലേക്ക് ജിലേബി ഉണ്ടാക്കി ഇടുക..
രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരി സിറപ്പിൽ ഇട്ടു ഒരു മിനിറ്റ് കഴിയുമ്പോൾ കോരിയെടുക്കുക.