തട്ടുകടയില്‍ വെക്കേഷൻ റെസിപ്പികള്‍. ഇന്ന് മാൻഗോ മസ്താനി

മാൻഗോ മസ്താനി
Advertisement

ഇതൊരു ഫ്ലാഷ്ബാക്ക് കഥയാണ് നമ്മുടെ നായികയുടെ👸… പണ്ട് പണ്ട് മഹാരാഷ്ട്രയിൽ പൂനെ എന്ന സ്ഥലത്ത് ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു 👫… കുറെ കാലങ്ങൾക്കു ശേഷം അവർക്കൊരു പെൺകുട്ടി ജനിച്ചു 👨‍👩‍👦 … ഏതു സമയവും ചിരിക്കുന്ന മുഖത്തോടെ കണ്ടതുകൊണ്ടു അവർ ആ പെൺകുട്ടിക്ക് “മസ്താനി” എന്ന് പേരിട്ടു 👱.. നാട്ടുകാരുടെ കണ്ണിലുണ്ണി ആവും മകൾ എന്ന് അവർ പ്രതീക്ഷിച്ചു👼… ട്വിസ്റ്റ് 💢 ട്വിസ്റ്റ് 💢 ട്വിസ്റ്റ് 💢 … പക്ഷെ വളർന്നു വലുതായപ്പോൾ നമ്മുടെ മസ്താനി നാട്ടുകാർക്ക് തലവേദന ആയി… വേറെ ഒന്നുമല്ല… നാട്ടിലെ ഒരു മാവിന്റെ മുകളിലും മാങ്ങ കാണുന്നില്ല, എല്ലാം നമ്മുടെ മസ്താനിയുടെ വയറ്റിലേക്ക്…😊 എവിടെ മാങ്ങ കണ്ടാലും അത് മസ്താനി അടിച്ചു മാറ്റും… അങ്ങനെ നാട്ടുകാർ അവൾക്കു Mango Mastani എന്ന് പേരിട്ടു… നാട്ടിലെ മാങ്ങ എല്ലാം കഴിച്ചു കഴിയുമ്പോൾ അവൾ അടുത്ത നാട്ടിലേക്ക് വണ്ടി കേറും… ഒരിക്കൽ ഇങ്ങനെ മാങ്ങ കഴിക്കാൻ അടുത്ത നാട്ടിലേക്ക് പോയ മസ്താനി പിന്നെ തിരിച്ചു വന്നില്ല… അവൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല… മാങ്ങ കാണുന്ന പല സ്ഥലങ്ങളിലും അവളെ കണ്ടതായി റിപ്പോർട്ട് ഉണ്ട് 😄… ഇപ്പോളും അവളുടെ ഫോട്ടോ വെച്ച ബോർഡുകൾ പൂനെയിൽ കൂൾബാറിന്റെ മുന്നിൽ കാണാം… അവളുടെ വീട്ടുകാർ ഫോട്ടോ വെച്ച് അന്വേഷിക്കുന്നതാവാം… 😂 എനിക്കും കിട്ടി ഒരു ഫോട്ടോ… അതിവിടെ ഇട്ടിട്ടുണ്ട്…. ആരെങ്കിലും കണ്ടിട്ടുണ്ടങ്കിൽ (ഉണ്ടാക്കിയിട്ടുണ്ടങ്കിൽ 😁😁) എനിക്ക് അയച്ചു തരണേ ഫോട്ടോ… ഞാൻ അത് ഈ പേജിൽ പോസ്റ്റ് ചെയ്യാം…😉 വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ https://youtu.be/PZRnG7gXhTA
എല്ലാവരും ഇതൊന്നു Maximum ഷെയർ ചെയ്യൂ … നമ്മുടെ മാൻഗോ മസ്താനിയെ ഉണ്ടാക്കു …അല്ല, കണ്ടു പിടിക്കൂ 😁😁. Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.