മൈദയും തേങ്ങയും വെച്ച് ഒരു ട്രഡീഷണൽ ആയിട്ടുള്ള മധുരം, ഇതൊരു സ്നാക്ക് ആയും, ഗസ്റ്റ് വരുമ്പോൾ സ്പെഷ്യൽ വിഭവമായും ഒക്കെ തയ്യാറാക്കി കൊടുക്കാം…. തേങ്ങ ബോളി…
Ingredients
മൈദ -രണ്ടര കപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
തേങ്ങ -രണ്ടര കപ്പ്
ശർക്കര -രണ്ട് കപ്പ്
നെയ്യ്
പൊട്ട് കടല
Preparation
മൈദയും ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് കുഴച്ച് നല്ല ഒട്ടുന്ന പരുവത്തിലുള്ള ഒരു മാവാക്കാം, ശേഷം നെയ്യ് പുരട്ടി മാറ്റിവയ്ക്കുക ഫില്ലിങ്ങിനായി തേങ്ങ നന്നായി ചൂടാക്കി എടുക്കാം ശർക്കര തേങ്ങ എന്നിവ മിക്സ് ചെയ്യാം ഇനി കുറച്ചു പൊട്ടുകടല പൊടിച്ച് ഇതിലേക്ക് ചേർക്കാം, കുറച്ചു വച്ച മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി പരത്തി കൊടുക്കുക ഇതിന് നടുവിൽ ഫില്ലിംഗ് വെച്ചുകൊടുത്ത് വീണ്ടും ചുരുട്ടുക ഇനി പൊട്ടിപ്പോവാത്ത രീതിയിൽ പരത്തി കൊടുക്കാം ശേഷം നെയ്യ് പുരട്ടിയ തവയിലിട്ട് ചുട്ടെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nostu Flavours