എല്ലാ ബേക്കറികളിലും കാണുന്ന ഒരു മധുര പലഹാരമാണ് മധുര സേവ, വീട്ടിലുള്ള കുറച്ചു ചേരുവകൾ മതി ഇത് തയ്യാറാക്കാൻ…
Ingredients
കടലമാവ് -ഒരു കപ്പ്
അരിപ്പൊടി -അര കപ്പ്
പഞ്ചസാര -ഒരു കപ്പ്
ഉപ്പ്
വെള്ളം
Preparation
ഒരു ബൗളിൽ അരിപ്പൊടി കടലമാവ് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് കുഴക്കുക നല്ല സോഫ്റ്റ് മാവ് ആകുമ്പോൾ ഇടിയപ്പം ഉണ്ടാക്കുന്ന അച്ച് എടുക്കുക വലിയ ഹോളുകൾ ഉള്ള അച്ച് ഇടണം മാവുനിറച്ചതിനുശേഷം ചൂടായി എണ്ണയിലേക്ക് പിഴിഞ്ഞ് കൊടുക്കാം, നന്നായി ക്രിസ്പി ആകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം ഇത് ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക, പഞ്ചസാര പൊടിച്ച് പാനി ആക്കുക കുറച്ചു മാത്രം വെള്ളമൊഴിച്ച് ഒരു നൂൽ പരുവം ആകണം ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മുറുക്കിനു മുകളിലേക്ക് ഒഴിച്ചു കൊടുത്തു മിക്സ് ചെയ്യുക, ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World