നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

Advertisement

നുറുക്ക് ഗോതമ്പ് കൊണ്ട് ഒട്ടും കുഴയാതെ തരി തരിയായി നിൽക്കുന്ന ഉപ്പുമാവ് തയ്യാറാക്കാം,

Ingredients

നുറുക്ക് ഗോതമ്പ്- ഒരു കപ്പ്

കപ്പലണ്ടി

ബീൻസ് -4

ക്യാരറ്റ് -1

പച്ചമുളക് -1

സവാള -1

ഇഞ്ചി

തേങ്ങാ ചിരവിയത്

കറിവേപ്പില

വെളിച്ചെണ്ണ

ഉണക്കമുളക്

ഉഴുന്നുപരിപ്പ്

കടുക്

Preparation

മുറുക്ക് ഗോതമ്പ് കഴുകിയെടുത്ത ശേഷം ഉപ്പും തേങ്ങയും ചേർത്ത് മിക്സ് ചെയ്തു പുട്ടുകുറ്റിയിൽ ഒന്ന് ആവി കേറ്റി എടുക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുകും ഉഴുന്നുപരിപ്പും ചേർത്ത് പൊട്ടിക്കാം ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് സവാള മറ്റു പച്ചക്കറികൾ എന്നിവയെല്ലാം ചേർക്കാം അല്പം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക തേങ്ങ ചിരവിയത് കൂടി ചേർക്കാം ഇതെല്ലാം ചൂടായി കഴിഞ്ഞാൽ ആവി കേറ്റി വെച്ചിരിക്കുന്ന ഗോതമ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാം ഇനി കട്ട ഒന്നുമില്ലാതെ നന്നായി യോജിപ്പിച്ച് എടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ALL IN ONE