പരിപ്പുവട

Advertisement

നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കിയാലോ? വീട്ടിൽ ഉണ്ടാക്കുന്നതിന് എപ്പോഴും രുചി കൂടുതലായിരിക്കും..

Ingredients

കടലപ്പരിപ്പ് -ഒന്നര കപ്പ്

കറിവേപ്പില

ചെറിയ ഉള്ളി

ഇഞ്ചി

പച്ചമുളക് -3

ഉപ്പ്

കായപ്പൊടി -കാൽ ടീസ്പൂൺ

എണ്ണ

Preparation

പരിപ്പ് അഞ്ചോ ആറോ മണിക്കൂർ കുതിർത്തെടുക്കുക ശേഷം ഒരുപിടി മാറ്റിവെച്ച് ബാക്കിയുള്ളത് മിക്സിയിൽ ചതച്ചെടുക്കുക, ശേഷം രണ്ടും മിക്സ് ചെയ്യാം ചെറിയുള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവ ഒരുമിച്ച് ചതച്ചെടുത്തു ചേർക്കുക ആവശ്യത്തിനു ഉപ്പും കുറച്ചു കായപ്പൊടിയും കൂടി ചേർത്ത് നന്നായി കുഴയ്ക്കുക പരിപ്പുവട ഷേപ്പ് ആക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya