പക്കാവട

Advertisement

അരിപ്പൊടി കൊണ്ട് നല്ല മൊരിയൻ പക്കാവട തയ്യാറാക്കണം, ചായക്കൊപ്പവും ടിവി കാണുമ്പോഴും കൊറിച്ചിരിക്കാൻ വേണ്ടി ഇപ്പോൾ തന്നെ തയ്യാറാക്കിക്കൊള്ളു…

ingredients

അരിപ്പൊടി -ഒരു കപ്പ്

കടലപ്പൊടി -ഒരു കപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

പെരുംജീരകപ്പൊടി -അര ടീസ്പൂൺ

ഉപ്പ്

ഗാർലിക് പൗഡർ -ഒരു ടീസ്പൂൺ

കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

വെള്ളം

എണ്ണ

കറിവേപ്പില

വെളുത്തുള്ളി

Preparation

ഒരു ബൗളിലേക്ക് അരിപ്പ വച്ചു കൊടുക്കുക ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന അരിപ്പൊടി കടലമാവ് മസാലപ്പൊടികൾ ഉപ്പ് ഇവ ചേർത്തു കൊടുത്ത് പാത്രത്തിലേക്ക് അരിച്ചു ഇടുക… കുറച്ചു കുറച്ചായി വെള്ളം ചേർത്ത് നന്നായി സോഫ്റ്റ് ആയി കുഴച്ചെടുക്കാം ഒട്ടുന്നുണ്ടെങ്കിൽ എണ്ണ പുരട്ടി കൊടുക്കാം ഇനി ഇടിയപ്പത്തിന്റെ അച്ച് എടുത്ത് എണ്ണ പുരട്ടി എടുക്കുക ഇതിലേക്ക് മാവ് നിറച്ചു കൊടുക്കാം പക്കാവടയുടെ അച് ഇട്ടതിനു ശേഷം സേവനാഴി മൂടി എണ്ണയിലേക്ക് പിഴിഞ്ഞു കൊടുക്കാം നല്ല മൊരിയുന്നത് വരെ ഫ്രൈ ചെയ്തെടുക്കണം… കുറച്ചു കറിവേപ്പിലയും ചതച്ച വെളുത്തുള്ളിയും ഫ്രൈ ചെയ്തെടുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World