Advertisement

ചെറിയ മത്തി കിട്ടുമ്പോൾ കറി വയ്ക്കാതെ ഇതുപോലെ മീൻ പീര തയ്യാറാക്കി നോക്കൂ, അസാമാന്യ രുചിയാണ്… ചോറ് എത്രവേണമെങ്കിലും കഴിക്കും ഇത് ഉണ്ടെങ്കിൽ…

ingredients

തേങ്ങാ -ഒന്ന്

ചെറിയുള്ളി -4 -5

കറിവേപ്പില

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മത്തി -ഒരു കിലോ

കാന്താരി മുളക്

വെളുത്തുള്ളി ചതച്ചത്

ഉപ്പ്

ഇഞ്ചി

ചെറിയ ഉള്ളി

പച്ചമുളക്

മുളകുപൊടി -അര ടീസ്പൂൺ

കുടംപുളി

കറിവേപ്പില

വെളിച്ചെണ്ണ

Preparation

മീൻ കഴുകി വൃത്തിയാക്കി എടുക്കുക തേങ്ങ മഞ്ഞൾ പൊടി രണ്ടു ചെറിയ ഉള്ളി കുറച്ച് കറിവേപ്പില എന്നിവ ഒന്ന് ഒതുക്കി എടുക്കാം ഇതിനെ പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം കൂടെ ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കാന്താരി മുളക് കറിവേപ്പില മുളകുപൊടി ഉപ്പ് ഇവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുകുക ഇതിലേക്ക് മീൻ ചേർത്ത് കൊടുത്ത് പെരട്ടി എടുക്കാം, ഇനി പാത്രം മൂടിവെച്ച് ആവി ഒട്ടും പോകാതെ നന്നായി വേവിച്ചെടുക്കാം അവസാനമായി കുറച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് , തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക്‌ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vichus Kitchen