ഗോതമ്പ് പൊടി കൊണ്ടും നല്ല ലയർ ആയിട്ടുള്ള പൊറോട്ട തയ്യാറാക്കാൻ പറ്റും, ഉണ്ടാക്കാൻ കിട്ടാത്തവർ ഈ വീഡിയോ കണ്ടു നോക്കൂ.. ഇതുപോലെ ചെയ്താൽ മതി
Ingredients
ഗോതമ്പ് പൊടി രണ്ട് കപ്പ്
ഉപ്പ്
ഓയിൽ ഒരു ടേബിൾ സ്പൂൺ
വെള്ളം
Preparation
ആദ്യം ഗോതമ്പുപൊടിയും ഉപ്പും എണ്ണയും മിക്സ് ചെയ്തെടുക്കാം, ഇനി വെള്ളം ഒഴിച്ച് കുഴച്ചു സോഫ്റ്റ് ആക്കിയതിനു ശേഷം 20 മിനിറ്റോളം മാറ്റിവയ്ക്കാം, വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക,
ബോളുകൾ ഓരോന്നായി എടുത്ത് നൈസായി പരത്തുക, മുകളിൽ എണ്ണ തേച്ചു കൊടുക്കണം, ഇനി ഒരു സൈഡിൽ നിന്നും ചെറിയ ലെയറുകൾ ആയി മുന്നോട്ടു പിന്നോട്ടും മടക്കാം, മടക്കി കഴിഞ്ഞ് പതിയെ ഒന്ന് വലിച്ചതിനുശേഷം റോൾ ചെയ്തു ചുരുട്ടുക വീണ്ടും പതിയെ ഒന്നുകൂടി പരത്താം ശേഷം ചൂടായ പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം എടുത്തതിനുശേഷം കൈകൊണ്ട് രണ്ട് സൈഡിൽ നിന്നും അടിച്ചു കൊടുക്കണം എന്നാലെ ലെയറുകൾ വിട്ടു വരൂ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reena’s Cookery Book