മുന്തിരി കൊത്ത്, ഇങ്ങനെയൊരു സ്നാക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു ഹെൽത്തി നാടൻ പലഹാരമാണ് ഇത്…
Ingredients
ചെറുപയർ -കാൽ കിലോ
ശർക്കര -350 ഗ്രാം
തേങ്ങ -മുക്കാൽ
ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ
ഇഞ്ചിപ്പൊടി -ഒരു ടീസ്പൂൺ
ജീരകപ്പൊടി -അര ടീസ്പൂൺ
അരിപ്പൊടി -അര കപ്പ്
മഞ്ഞൾപൊടി -അര ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
കശുവണ്ടി -ഒരു കൈപ്പിടി
Preparation
ആദ്യം ചെറുപയർ നന്നായി വറുത്തെടുക്കാം ശേഷം തരി തരിയായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കണം തേങ്ങ നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക കശുവണ്ടിയും വറുത്തതിനുശേഷം പൊടിച്ച് ചെറുപയർ പൊടിയുമായി മിക്സ് ചെയ്യാം തേങ്ങ വറുത്തത് ചെറുപയറിലേക്ക് ചേർക്കാം കൂടെ ഏലക്കായ പൊടി ജീരകപ്പൊടി ചുക്കുപൊടി ഇവ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം ശർക്കരപ്പാനി ഒഴിച്ച് മിക്സ് ചെയ്യുക കട്ടിയായി പോകരുത് ഉരുട്ടിയെടുക്കാൻ പറ്റുന്ന പാകത്തിന് വേണം ശർക്കര പാനി ചേർക്കാൻ, ഇനി ചെറുപയർ പൊടി ചെറിയ ബോളുകൾ ആക്കി ഉരുട്ടി എടുക്കാം ഒരു ബൗളിൽ അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് അല്പം വെള്ളം ഒഴിച്ച് കലക്കി കട്ടിയുള്ള ഒരു ബാറ്റർ റെഡിയാക്കാം ചെറുപയർ ബോളുകൾ അരിപ്പൊടിയിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salome’s Ruchikoootu