കോയിന് ബിസ്ക്കറ്റ്

Advertisement

ബേക്കറികളിൽ മഞ്ഞ നിറത്തിൽ കാണുന്ന ചെറിയ കോയിന് ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാമോ? ബീറ്ററും ഓവനും ഒന്നുമില്ലാതെ വെറും 10 മിനിറ്റിൽ ഈസിയായി തയ്യാറാക്കാം,

Ingredients

ബട്ടർ -നാല് ടേബിൾ സ്പൂൺ

പഞ്ചസാര -അര കപ്പ്

മുട്ട -മൂന്ന്

വാനില എസൻസ് -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി -ഒരു നുള്ള്

മൈദ- ഒരു കപ്പ് & രണ്ട് ടേബിൾ സ്പൂൺ

ബേക്കിംഗ് പൗഡർ -മുക്കാൽ ടീസ്പൂൺ

ഉപ്പ്

Preparation

ഒരു ബൗളിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് ഒന്ന് ബീറ്റ് ചെയ്യുക വിസ്ക് ഉപയോഗിച്ച് ബീറ്റ് ചെയ്താൽ മതി, ഇതിലേക്ക് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യണം ശേഷം മുട്ട പൊട്ടിച്ച് ചേർക്കാം ഒരു നുള്ള് മഞ്ഞൾ പൊടിയും വാനില എസ്സൻസും ചേർത്ത് പഞ്ചസാര അലിയുന്നതുവരെ നന്നായി മിക്സ് ചെയ്യണം ഇനി ഒരു അരിപ്പയിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ഉപ്പും ചേർത്ത് അരിച്ച് ഈ മിക്സിലേക്ക് ചേർക്കാം ഇത് നന്നായി യോജിപ്പിച്ച് ബാറ്റർ റെഡിയാക്കാം, ഇനി ഒരു പൈപ്പിംഗ് ബാഗിലേക്ക് ഇതിനെ നിറച്ചു കൊടുക്കണം, സ്റ്റൗവിൽ ഒരു ദോശക്കല്ല് വെച്ച് ചൂടാക്കുക ഇതിനു മുകളിലായി ഒരു പാൻ വയ്ക്കാം ശേഷം പൈപ്പിങ് ബാഗിൽ നിന്നും ബാറ്റർ കോയിൻ ഷേപ്പിൽ പാനിൽ പ്രെസ്സ് ചെയ്യുക, ശേഷം പാൻ മൂടിവെച്ച് നന്നായി വേവുന്നത് വരെ വെയിറ്റ് ചെയ്യണം, ശേഷം പാനിൽ നിന്നും മാറ്റാം ചൂടാറുമ്പോൾ നല്ല ക്രിസ്പിയായി കിട്ടും

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World