സ്വീറ്റ് കോൺ കൊണ്ട് ഇത്രയും രുചിയുള്ള ഒരു സ്നാക്ക് തയ്യാറാക്കാൻ പറ്റും എന്ന് കരുതിയില്ല, ഈ മസാല സ്വീറ്റ് കോൺ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രിയപ്പെട്ടതായിരിക്കും..
Ingredients
സ്വീറ്റ് കോൺ രണ്ട്
പിങ്ക് സാൾട്ട്
മുളക് ചതച്ചത്
എള്ള്
ബട്ടർ 2 ടേബിൾ സ്പൂൺ
Preparation
ആദ്യം സ്വീറ്റ് കോൺ തൊലി കളഞ്ഞതിനുശേഷം നെടുകെ രണ്ടായി മുറിച്ചെടുക്കുക, മുറിച്ച കക്ഷണങ്ങളെ വീണ്ടും രണ്ടാക്കി മുറിക്കാം, നടുഭാഗത്തെ തണ്ടിന്റെ ഭാഗങ്ങൾ കഷണങ്ങളിൽ നിന്നും മുറിച്ചു മാറ്റുക, ഇനി ഇതിനെ ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം, ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ഉണക്കമുളക് ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം എള്ള് ചേർത്ത് കൊടുക്കാം ഈ മസാല സ്വീറ്റ് കോണ് ന് മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen