ഉള്ളിൽ സോഫ്റ്റ് ആയതും അരികുകൾ മൊരിഞ്ഞതുമായ നല്ല പെർഫെക്ട് പാലപ്പവും കൂടെ കഴിക്കാനായി ഒരു മുട്ടക്കറിയും..
Ingredients for Paalappam
പച്ചരി -ഒന്നര കപ്പ്
തേങ്ങാവെള്ളം -രണ്ട് കപ്പ്
പഞ്ചസാര -ഒരു ടേബിൾ സ്പൂൺ
തേങ്ങ -മുക്കാൽ കപ്പ്
ചോറ് -അര കപ്പ്
ഉപ്പ്
Preparation
ആദ്യം അരി കുതിർക്കാൻ വയ്ക്കാം ഒപ്പം തന്നെ തേങ്ങ വെള്ളത്തിൽ പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം നാലു മണിക്കൂർ കുതിർത്തതിനു ശേഷം അരിയിലേക്ക് തേങ്ങ ചോറ് എന്നിവ ചേർത്ത് നേരത്തെ മാറ്റിവെച്ച തേങ്ങാ വെള്ളത്തിൽ അരച്ചെടുക്കുക ആവശ്യത്തിന് ഉപ്പു കൂടി ചേർക്കണം ഈ മാവിനെ എട്ടു മണിക്കൂർ മാറ്റിവെച്ചതിനുശേഷം നല്ല കിടിലൻ അപ്പം ഉണ്ടാക്കിയെടുക്കാം.
Ingredients for Egg curry
മുട്ട 6
കുരുമുളകുപൊടി
വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട
ഗ്രാമ്പു
ഏലക്കായ
വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില
ഇഞ്ചി -2 ടേബിൾ സ്പൂൺ
തക്കാളി -ഒന്ന്
മഞ്ഞൾപൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
പെരുംജീരകപ്പെടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ
തേങ്ങാപ്പാല് -രണ്ട് കപ്പ്
Preparation
ആദ്യം ഇഡലിത്തട്ടിലേക്ക് എണ്ണ പുരട്ടി കൊടുക്കുക മുട്ട ഓരോന്നായി ഇതിൽ പൊട്ടിച്ചൊഴിച്ച് കുരുമുളകുപൊടി ചേർത്തു ആവിയിൽ വേവിക്കാം,ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കുക ശേഷം മസാലകൾ ചേർക്കാം ഇനി സവാള ഇഞ്ചി വെളുത്തുള്ളി കാന്താരി മുളക് കറി വേപ്പില ഇതെല്ലാം ചേർത്ത് നന്നായി വഴറ്റാം ആവശ്യത്തിന് ഉപ്പും കൂടി ചേർക്കണം, അടുത്തതായി തക്കാളി ചേർത്ത് സോഫ്റ്റ് ആകുന്നത് വരെ വഴറ്റാം ഇനി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നത് വരെ വഴറ്റിയതിനുശേഷം തേങ്ങാപ്പാൽ ഒഴിക്കാം ഇനി ഒന്നു ചൂടാക്കി എടുക്കാം അവസാനമായി മുട്ട ഇതിലേക്ക് ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World