ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ കൈപ്പക്ക ഉപയോഗിച്ച് രണ്ട് വ്യത്യസ്തരം കറികൾ ഇതാ, കൈപ്പില്ലാതെ തയ്യാറാക്കിയത്..
Recipe 1
ആദ്യം കൈപ്പക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം ഇത് അര മണിക്കൂർ വെച്ചതിനുശേഷം പിഴിഞ്ഞ് രണ്ട് തവണ കഴുകിയെടുക്കണം ഇനി കറി തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് പാവയ്ക്ക ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക, ശേഷം സൈഡിലേക്ക് മാറ്റിവയ്ക്കാം ഒരു മൺകലത്തിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് ഉലുവയും കടുകും ചേർത്തു പൊട്ടിക്കുക ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം ബ്രൗൺ നിറമാകുന്ന വരെ വഴറ്റിയ ശേഷം അതിലേക്ക് ഉണക്കമുളക് 10 എണ്ണം ചേർക്കാം, അതും നന്നായി വറുത്ത് വരുന്നവരെ മിക്സ് ചെയ്ത ശേഷം പുളിവെള്ളം ചേർക്കാം അതിലേക്ക് മഞ്ഞൾപൊടി കായം മുളകുപൊടി എന്നിവ ചേർക്കാം, ഇത് നന്നായി തിളയ്ക്കുമ്പോൾ പാവയ്ക്ക ചേർക്കാം അടുത്തതായി ശർക്കര പൊടിയാണ് ചേർക്കേണ്ടത്, ആവശ്യത്തിനുള്ള ഉപ്പും ചേർക്കണം ഇത് തിളച്ചു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം, ഈ കറി ഒട്ടും കൈപ്പില്ലാത്തതാണ് കുട്ടികൾക്ക് പോലും ഇഷ്ടമാവും.
Recipe 2
പാവയ്ക്ക അരിഞ്ഞെടുത്ത് പുളിവെള്ളത്തിൽ മുക്കി വയ്ക്കുക അരമണിക്കൂറിന് ശേഷം പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക, ഇതിലേക്ക് പാവയ്ക്ക ചേർക്കാം അതിന്റെ കൂടെ തന്നെ ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളക് കറിവേപ്പിലയും ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ലപോലെ വേവിക്കുക ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർക്കാം പൊടികളെല്ലാം മിക്സ് ആയി പച്ചമണം മാറുന്ന വരെ ഇളക്കി കൊടുക്കുക കൈപ്പക്ക നല്ല ഫ്രൈ ആകുമ്പോൾ തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World