ഗണപതി നാരങ്ങ കിട്ടുമ്പോൾ കണ്ണൂർ സ്റ്റൈലിൽ ഇതുപോലെ കറി തയ്യാറാക്കി നോക്കൂ, ചോറിന് ഒപ്പം കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ് ഈ കറി
Ingredients
ഗണപതി നാരങ്ങ രണ്ട് കപ്പ്
പുളി 50 ഗ്രാം
മുളകുപൊടി മൂന്ന് ടേബിൾ സ്പൂൺ
പച്ചമുളക് രണ്ട്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
വെള്ളം മൂന്ന് കപ്പ്
വെളിച്ചെണ്ണ ഒന്നര ടേബിൾസ്പൂൺ
കടുക് ഒരു ടീസ്പൂൺ
ഉലുവ അര ടീസ്പൂൺ
ഉണക്കമുളക് 5
ശർക്കര 50 ഗ്രാം
ഉപ്പ്
Preparation
ഒരു മൺകലം എടുക്കുക അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കാം കൂടെ ഉപ്പും മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവയും ചേർക്കാം ഇതെല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ചൂട് വെള്ളം ചേർക്കാം, ഇതിനെ തിളയ്ക്കാനായി അടുപ്പിലേക്ക് വയ്ക്കാം ഉപ്പ് ചേർക്കാൻ മറക്കരുത് ആദ്യം കുറച്ചു ചേർത്താൽ മതി, ഇത് തിളച്ചു കുറുകി വരുമ്പോൾ തീ ചെറുതാക്കിയതിനു ശേഷം നാരങ്ങ മുറിച്ചത് ചേർക്കാം തിളച്ച് നാരങ്ങ വേവുമ്പോൾ ശർക്കര ചേർക്കാം, വീണ്ടും തിളച്ച് കുറുകുമ്പോൾ തീ ഓഫ് ചെയ്യണം, അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് ഉലുവ എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ഇതിലേക്ക് ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy