ഇഡലി, ദോശ ചപ്പാത്തി പൂരി ബ്രേക്ഫാസ്റ്റ് ഏതുമായിക്കോട്ടെ കൂടെ കഴിക്കാനായി ഇതാ നിങ്ങൾ ഇതുവരെ കാണാത്ത പുതിയ ഒരു കറി
Ingredients
ചെറു പയർ പരിപ്പ് -കാൽക്കപ്പ്
ഉരുളക്കിഴങ്ങ് -ഒന്ന്
വെള്ളം
ഉപ്പ്
കറിവേപ്പില
തേങ്ങ -കാൽ കപ്പ്
പൊട്ടുകടല -കാൽകപ്പ്
പച്ചമുളക്
പെരുഞ്ചീരകം -ഒരു ടീസ്പൂൺ
വെള്ളം
വെളിച്ചെണ്ണ
കറിവേപ്പില
സവാള
മഞ്ഞൾപൊടി
തക്കാളി -1/2
മല്ലിയില
Preparation
ആദ്യം ചെറുപയർ പരിപ്പ് കഴുകിയെടുത്ത് അതും ഉരുളക്കിഴങ്ങും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉപ്പും കറിവേപ്പിലയും ചേർത്ത് കുക്കറിൽ നാല് വിസിൽ വേവിക്കുക വെന്തതിനുശേഷം എല്ലാം കൂടി ഒന്നു ഉടച്ചെടുക്കണം. തേങ്ങ പൊട്ടുകടല പച്ചമുളക് പെരിഞ്ചീരകം വെള്ളം ഇവ ചേർത്ത് അരച്ചെടുത്ത മാറ്റിവയ്ക്കാം, ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഒരു ബെ ലീഫും ഒരു കഷണം കറുവപ്പട്ടിയും ചേർത്തതിനുശേഷം പച്ചമുളക് കറിവേപ്പില സവാള ഇവ ചേർത്ത് വഴറ്റാം കുറച്ചു മഞ്ഞൾപൊടി ചേർത്ത് യോജിപ്പിച്ച ശേഷം വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പരിപ്പും ചേർക്കാം, ഇത് നന്നായി യോജിപ്പിച്ച് തിളക്കുമ്പോൾ തേങ്ങ അരച്ചത് ചേർക്കാം ആവശ്യമെങ്കിൽ ഉപ്പും വെള്ളവും ചേർക്കുക ഇനി നന്നായി തിളപ്പിച്ച് കുറുക്കി എടുക്കണം അവസാനമായി കുറച്ച് മല്ലിയില കൂടി ചേർത്താൽ നമ്മുടെ കറി തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക