രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കിയ പുട്ട് ബാക്കി ആയെങ്കിൽ വേസ്റ്റ് ആക്കി കളയരുത്, നാലുമണി ചായയുടെ കൂടെ കഴിക്കാനായി നല്ലൊരു സ്നാക്ക് ഇത് വെച്ച് തയ്യാറാക്കാം..
INGREDIENTS
പുട്ട്
വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ
സവാള 1
പച്ചമുളക് 2
കറിവേപ്പില
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
തക്കാളി -1
മുട്ട -2
കുരുമുളകുപൊടി
നാരങ്ങാനീര്
മല്ലിയില
preparation
ആദ്യം പുട്ട് ഒന്ന് ആവി കേറ്റി പൊടിച്ചെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക സവാള ചേർത്ത് വഴറ്റിക്കഴിഞ്ഞാൽ ഉപ്പ് പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർക്കാം, നന്നായി വഴറ്റി കഴിഞ്ഞതിനുശേഷം മസാലപ്പൊടികൾ ചേർക്കാം, അടുത്തതായി തക്കാളി ചേർത്ത് മിക്സ് ചെയ്യുക, തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ മുട്ട പൊട്ടിച്ചൊഴിച്ച് ഇതിലേക്ക് മിക്സ് ചെയ്ത് ചിക്കി എടുക്കുക, ഇനി ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പുട്ട് ചേർക്കാം നല്ലപോലെ യോജിപ്പിച്ചതിനുശേഷം മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rijy’s Ruchikoottu