സോയാ ചങ്ക്സ് 65

Advertisement

സോയാ ചങ്ക്സ് കൊണ്ട് രുചികരമായ ഒരു സ്നാക്സ് തയ്യാറാക്കിയാലോ?? കൊതിയോടെ കഴിക്കാനായി സോയാചങ്ക്സ് 65 തയ്യാറാക്കാം

INGREDIENTS

സോയ ചങ്ക്സ് -2 കപ്പ്

കാശ്മീരി ചില്ലി പൗഡർ -1 1/2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

ജീരകപ്പൊടി- അര ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

കുരുമുളകുപൊടി -അര ടീസ്പൂൺ

വിനാഗിരി -ഒരു ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

കറിവേപ്പില

അരിപ്പൊടി -ഒന്നര ടേബിൾസ്പൂൺ

കോൺഫ്ലോർ -ഒന്നര ടേബിൾസ്പൂൺ

ഉപ്പ്

വെളുത്തുള്ളി -ഒരു ടീസ്പൂൺ

പച്ചമുളക് -രണ്ട്

സോസ് -രണ്ട് ടേബിൾ സ്പൂൺ

ചില്ലി സോസ് -ഒരു ടേബിൾ സ്പൂൺ

എണ്ണ- ഒരു ടേബിൾ സ്പൂൺ

PREPARATION

ആദ്യം സോയ ചങ്ക്സ് തിളച്ച വെള്ളത്തിലേക്ക് ഇടുക, 20 മിനിറ്റിനുശേഷം നന്നായി പിഴിഞ്ഞ് മാറ്റാം, ഒരു ബൗളിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി കുരുമുളകുപൊടി ഗരം മസാല ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വിനാഗിരി കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു പേസ്റ്റ് ആക്കാം ഇതിലേക്ക് സോയാചങ്ക്സ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യണം, കുറച്ചു സമയം വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി സോസുകൾ ചേർക്കാം, അവസാനമായി വറുത്തെടുത്ത സോയാചങ്ക്സ് ചേർത്ത് നന്നായി മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy