നമ്മുടെ പ്രധാനപ്പെട്ട ഒരു പ്രഭാത പലഹാരമാണ് ഇഡ്ഡലി, നല്ല പഞ്ഞി പോലെ, നന്നായി പൊങ്ങിവന്ന ഇഡ്ഡലിയാണ് കഴിക്കാൻ ഏറ്റവും രുചികരം, ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ചില ചേരുവകൾ ചേർക്കേണ്ട പോലെ ചേർത്താൽ നല്ല പഞ്ഞി പോലുള്ള ഇഡലി ഈസിയായി ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി കണ്ടു നോക്കൂ
INGREDIENTS
ഇഡലി അരിനാല് കപ്പ്
ഉഴുന്ന് -ഒരു ഗ്ലാസ്
ചവ്വരി -കാൽ ഗ്ലാസ്
ഉപ്പ്
വെള്ളം
ആദ്യം അരിയും ഉഴുന്നും ചവ്വരിയും വേറെ വേറെ കുതിർത്തടുക്കണം ശേഷം അരിയും ചവ്വരിയും ഒരുമിച്ചും ഉഴുന്ന് വേറെയും അരച്ചെടുക്കുക അരച്ചതിനുശേഷം രണ്ടും കൂടി മിക്സ് ചെയ്യാം, ഇതിലേക്ക് കുറച്ചു വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് അഞ്ചുമിനിറ്റ് വരെ നന്നായി മിക്സ് ചെയ്തതിനു ശേഷം പാത്രം നന്നായി മൂടി പൊങ്ങാനായി മാറ്റിവയ്ക്കാം, പിറ്റേദിവസം രാവിലെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, ഈ മാവ് കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ഡലി നല്ല പഞ്ഞി പോലെ ഇരിക്കും.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thankams family kitchen