ഇനി ഗോതമ്പ് ദോശയും നെയ് റോസ്റ്റ് പോലെ നല്ല മൊരുമൊരാന്ന് കിട്ടും, ക്രിസ്പി ഗോതമ്പ് ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് കാണണോ?
INGREDIENTS
ഗോതമ്പ് പൊടി -ഒരു കപ്പ്
ഉപ്പ്
വെള്ളം
ഉലുവപ്പൊടി -കാൽ ടീസ്പൂൺ
PREPARATION
ഒരു ബൗളിൽ ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം അൽപ്പാൽപ്പം ആയി ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കണം, പഴംപൊരി ഒക്കെ ഉണ്ടാക്കുമ്പോൾ തയ്യാറാക്കുന്ന ബാറ്റെറിന്റെ പരുവമാണ് വേണ്ടത്, ശേഷം അല്പം ഉലുവ പൊടി ചേർത്ത് മിക്സ് ചെയ്യാം, ദോശക്കല്ല് ചൂടാവാനായി വയ്ക്കാം, നന്നായി ചൂടാവുമ്പോൾ തീ കുറച്ച് വെച്ചതിനുശേഷം മാവൊഴിച്ച് നൈസായി പരത്തി കൊടുക്കുക, ഇനി തീ കൂട്ടി വയ്ക്കാം നെയ്യ് മുകളിലായി ഒഴിച്ചു കൊടുക്കാം, ദോശ നന്നായി മൊരിഞ്ഞു വരുമ്പോൾ പാത്രത്തിലേക്ക് വിളമ്പാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chitroos recipes