ഒഴിച്ച് കറി

Advertisement

പച്ചക്കറികൾ,സവാള, ഉള്ളി ഇതൊന്നുമില്ലെങ്കിലും ചോറിന് കഴിക്കാനായി നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം,

INGREDIENTS

പരിപ്പ്

വറ്റൽ മുളക് -നാല്

സാമ്പാർ പൊടി -രണ്ടര ടേബിൾസ്പൂൺ

മുളകുപൊടി -കാൽ ടീസ്പൂൺ

കായം -ചെറിയ കഷണം

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

പുളിവെള്ളം

പച്ചമുളക് -രണ്ട്

കറിവേപ്പില

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

PREPARATION

ആദ്യം പരിപ്പും ഉണക്കമുളകും കഴുകിയതിനുശേഷം നന്നായി കുതിർത്തെടുക്കുക ശേഷം മിക്സി ജാറിലേക്ക് ചേർത്ത് പച്ചമുളക് കറിവേപ്പില എന്നിവയും ചേർത്ത് അരച്ചെടുക്കാം, വെള്ളമില്ലാതെ വേണം അരക്കാൻ, ശേഷം ഇതിലേക്ക് ഉപ്പും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം ഒരു കൽച്ചട്ടിയിൽ മസാലപ്പൊടി പുളി വെള്ളം ഉപ്പ് കായപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം നന്നായി തിളപ്പിക്കുക ഇതിലേക്ക് പരിപ്പിന്റെ ഉരുളകൾ ചേർത്ത് കൊടുക്കാം, വീണ്ടും തിളപ്പിച്ച് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം കടുകും വെളിച്ചെണ്ണ കറിവേപ്പില ഇവ താളിച്ചു ചേർക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world