അമൃതം പൊടി സ്നാക്ക്

അംഗനവാടിയിൽ നിന്നും കുട്ടികൾക്ക് കൊടുക്കുന്ന അമൃതം പൊടി ഉപയോഗിച്ച് രുചികരവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതുമായ റെസിപ്പി

INGREDIENTS

അമൃതം പൊടി ഒരു കപ്പ്

തേങ്ങ അരക്കപ്പ്

ശർക്കര പൊടിച്ചത്

ചെറുപഴം

ഏലക്കായ പൊടി

ഉപ്പ്

നെയ്യ്

വെള്ളം

PREPARATION

ഒരു പാനിലേക്ക് ഒരു കപ്പ് അമൃതം പൊടി ചേർത്തു കൊടുത്തു നന്നായി വറുത്തെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം അതിലേക്ക് ചെറുപഴം ചെറുതായി കട്ട് ചെയ്തത് ചേർത്തത് നന്നായി ഉടച്ചെടുക്കണം ഇതിലേക്ക് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ഒരു നുള്ള് ഉപ്പും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്യാം ഇതിനെ മാറ്റിവെച്ചിരിക്കുന്ന അമൃതം പൊടിയിലേക്ക് ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക ഒരു കേക്കിനിൽ എണ്ണ പുരട്ടിയതിനുശേഷം ഈ ബാറ്റർ അതിലേക്ക് ഒഴിക്കാം ഇതിനെ ആവിയിൽ വച്ച് 20 മിനിറ്റ് വേവിക്കുക..

വിശദമായ റെസിപ്പി കാണാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen