രുചികരമായ അറബിക് വിഭവം Luqaimat…

ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ യീസ്റ്റ് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾ സ്പൂൺ പാൽപ്പൊടി, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ,ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ച് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ഓയിൽ, മുക്കാൽ കപ്പ് ചെറു ചൂട് വെള്ളം എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്തു കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം, ഇതിനെ മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കണം, ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്തതിനു ശേഷം ഒരു കപ്പ് വെള്ളവും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും, ഒരു ഏലക്കായും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിക്കണം, ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുക്കാനായി മാറ്റിവയ്ക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കുപ്പിക്ക് ഉള്ളിലേക്ക് നിറയ്ക്കാം, ശേഷം വലിയ ഹോളുള്ള മൂടി ഉപയോഗിച്ച് മൂടുക, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് കുപ്പിയിൽ നിന്നും മാവ് പ്രസ് ചെയ്ത് കത്രിക ഉപയോഗിച്ച് മുറിച്ച് ചേർക്കാം, ഇത് നന്നായി ഫ്രൈ ചെയ്ത് എടുത്തതിനുശേഷം ഷുഗർ സിറപ്പിലേക്ക് ഇട്ടു കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം മാറ്റിയെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bangla Food