അവൽ കട്ലറ്റ്

അവൽ ഉപയോഗിച്ച് നല്ല മൊരിഞ്ഞ കട്ലറ്റ് തയ്യാറാക്കാം

ഒരു ബൗളിൽ കുറച്ച് അവലെടുത്ത് രണ്ടുമൂന്നു തവണ കഴുകിയതിനുശേഷം, അരിപ്പയിലേക്ക് അരിച്ചുകൊടുക്കുക, ശേഷം ഒരു ബൗളിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴയ്ക്കണം ഇതിലേക്ക് വേവിച്ചെടുത്ത മൂന്ന് ഉരുളക്കിഴങ്ങ് ചേർക്കാം , ഉരുളക്കിഴങ്ങ് ഉടച്ച് അവലുമായി കൂട്ടിച്ചേർക്കണം ശേഷം കാൽ കപ്പ് സവാള പൊടിയായി അരിഞ്ഞത് കാൽ കപ്പ് ഗ്രീൻപീസ്, കാൽ കപ്പ് ക്യാപ്സിക്കം, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു കഷണം ഇഞ്ചി അരിഞ്ഞത് ജീരകപ്പൊടി അര ടീസ്പൂൺ, മാംഗോ പൗഡർ അര ടീസ്പൂൺ, മുളകുപൊടി അര ടീസ്പൂൺ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് കൈകൊണ്ടു കുഴച്ച് യോജിപ്പിക്കുക, അല്പം അരിപ്പൊടി കൂടിയിട്ട് നന്നായി കുഴച്ചതിനുശേഷം കട്ലറ്റ് ഷേപ്പിൽ ആക്കി എടുക്കുക, കോൺഫ്ലോറും വെള്ളവും മിക്സ് ചെയ്ത ഒരു ബൗളിൽ എടുക്കാം, ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ കട്ട്ലറ്റും മുക്കിയതിനു ശേഷം ബ്രഡ് ക്രംബ്സ് കോട്ട് ചെയ്യാം ,ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aarti Madan