ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു സ്നാക്ക് റെസിപ്പി
മൂന്നു വലിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകിയെടുത്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ഉപ്പും, വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കണം. ശേഷം വെള്ളം മാറ്റി ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുക്കാം, ഇതിലേക്ക് chedar ചീസ് ഗ്രേറ്റ് ചെയ്തത് 100 ഗ്രാം, ഒരു ടീസ്പൂൺ മുളകുപൊടി, പാഴ്സലി ലീവ്സ് പൊടിയായി അരിഞ്ഞത് ഒരു കപ്പ് കോൺസ്റ്റാർച്ച് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, കൈ ഉപയോഗിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവ് ആക്കാം, ശേഷം പൊടി ഇട്ടുകൊടുത്ത് നന്നായി പരത്തി എടുക്കണം ഇതിന് ഇഷ്ടമുള്ള ഷേപ്പുകളിൽ മുറിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റാം, ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Asena’s Kitchen