അപ്പവും, ചട്നിയും

ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ സോഫ്റ്റ് അപ്പവും,കൂടെ കഴിക്കാൻ ചട്നിയും

ആദ്യം ചട്നി തയ്യാറാക്കാം, അതിനായി രണ്ട് ടേബിൾ സ്പൂൺ വറുത്ത കപ്പലണ്ടിയും, രണ്ട് ടേബിൾ സ്പൂൺ വറുത്ത വെള്ളക്കടലയും, മിക്സിയുടെ ജാറിൽ ചേർത്ത് കൊടുക്കുക, കൂടെ മൂന്ന് പച്ചമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പും ,ഒരു ചെറുനാരങ്ങയുടെ നീരും, ചേർത്ത് നല്ല ഫൈനായി അരച്ചെടുക്കുക. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം കടുകും, കറിവേപ്പിലയും എണ്ണയിൽ വറുത്ത് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.

ഇനി അപ്പം തയ്യാറാക്കാം ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് 100 ഗ്രാം റവയും, ആവശ്യത്തിന് ഉപ്പും, അല്പം പഞ്ചസാരയും, 50 ഗ്രാം കട്ടിയുള്ള തൈരും, വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക, ശേഷം ഒരു ബൗളിലേക്ക് ഒഴിക്കാം, ഇതിലേക്ക് ഫ്രൂട്ട് സാൾട്ട് ഒരു ടീസ്പൂൺ ചേർക്കാം, നല്ലതുപോലെ ഇളക്കി എടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക, മുകളിൽ ഹോളുകൾ വന്ന് നന്നായി വെന്തു വന്നാൽ പ്ലേറ്റിലേക്ക് മാറ്റാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours Of My Kitchen