കേക്കിന്റെ രുചിയുള്ള റസ്ക് തയ്യാറാക്കി നോക്കൂ

ഇത് തയ്യാറാക്കാനായി ആറു മുട്ട, ഒരു കപ്പ് പഞ്ചസാര, ഒരു കപ്പ് ഓയിൽ എന്നിവ എടുത്തുവയ്ക്കാം, ആദ്യം ഒരു ബൗളിലേക്ക് പഞ്ചസാരയും, ഓയിലും ചേർത്തു കൊടുക്കാം, ഒരു ബീറ്റർ ഉപയോഗിച്ച് പഞ്ചസാര അലയുന്നതുവരെ ബീറ്റ് ചെയ്യുക, ശേഷം മുട്ട ചേർക്കാം ഓരോന്നായി ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക ഒരു ടീസ്പൂൺ വാനില എസൻസ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു പിഞ്ച് ഉപ്പ് എന്നിവ ഒരുമിച്ച് ചേർക്കാം ,നന്നായി ബീറ്റ് ചെയ്ത് എല്ലാം കൂടി യോജിപ്പിക്കണം, ഇതിലേക്ക് ഒന്നര കപ്പ് മൈദ അല്പാല്പമായി ചേർത്ത് ബീറ്റ് ചെയ്ത് യോജിപ്പിക്കുക, ഒരു കേക്ക് ടിന്നിൽ നന്നായി ഓയിൽ ബ്രഷ് ചെയ്തതിനു ശേഷം ഈ ബാറ്റർ ഒഴിച്ചു കൊടുക്കാം, ബേക്ക് ചെയ്തെടുത്തു കഴിഞ്ഞ് റസ്‌ക്ക് ആകൃതിയിൽ മുറിച്ചതിനുശേഷം വീണ്ടും ബേക്ക് ചെയ്യുക, കേക്കിന്റെ രുചിയുള്ള റസ്ക് തയ്യാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Fever