പൂവ് പോലെ മൃദുവായ പാലപ്പത്തിനൊപ്പം തേങ്ങാപ്പാലില്‍ കുറുകിയ ചാറുള്ള മട്ടന്‍ സ്റ്റ്യൂ

പൂവ് പോലെ മൃദുവായ പാലപ്പത്തിനൊപ്പം തേങ്ങാപ്പാലില്‍ കുറുകിയ ചാറുള്ള മട്ടന്‍ സ്റ്റ്യൂ.
പാലപ്പം ബെസ്റ്റ്‌ ആകാനുള്ള ചില പൊടിക്കൈകളും കൂട്ടത്തില്‍ വളരെ എളുപ്പത്തില്‍ രുചികരമായ മട്ടന്‍ സ്റ്റ്യൂ എങ്ങനെ തയ്യറാക്കാമെന്നും നോക്കാം.

മട്ടന്‍ സ്റ്റ്യൂ
ചേരുവകൾ :

• മട്ടന്‍ – 1/2 kg

• പട്ട -4-5 ചെറിയ കഷണം

• ഏലക്ക – 8-10 എണ്ണം

• ഗ്രാമ്പു – 8-10 എണ്ണം

• ഇഞ്ചി -1 ഇഞ്ച് വലിപ്പത്തില്‍

• സവോള – 1

• പച്ചമുളക് – 4

• കറിവേപ്പില – കുറച്ച്

• ഉരുളകിഴങ്ങ് – 1 ചെറുത്

• കാരറ്റ് -1 ഇടത്തരം

• തേങ്ങാപാൽ (രണ്ടാം പാൽ )- 1 കപ്പ്

• തേങ്ങാപാൽ (കട്ടിയുള്ള ഒന്നാംപാൽ )-1 കപ്പ്

• വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

• ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ഉപ്പ്, പട്ട, ഗ്രാമ്പു, ഏലക്ക, ഇഞ്ചി ചതച്ചത് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് 80% വേവിക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റുക.
ഉരുളക്കിഴങ്ങും കാരറ്റും വഴറ്റിയ ചേരുവകളും മട്ടനില്‍ ചേർത്തിളക്കി രണ്ടാം പാൽ ഒഴിച്ച് ഒരു വിസില്‍ കൂടി വേവിക്കുക.
ഇതിലേക്ക് ഒന്നാംപാല്‍ ഒഴിച്ച് തിളച്ച ശേഷം തീ ഓഫ് ചെയ്യാം.
കുറുകിയ ചാറോടു കൂടിയ രുചികരമായ മട്ടന്‍ സ്റ്റ്യൂ തയ്യാര്‍.

പാലപ്പം
ചേരുവകൾ :

• പച്ചരി -1 1/2 കപ്പ്

• തേങ്ങ ചിരകിയത്- 1/2 കപ്പ്

• ചോറ്- 3/4 കപ്പ്

• യീസ്റ്റ്-1/2 റ്റീസ്പൂണ്‍

• പഞ്ചസാര-3/4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പച്ചരി നന്നായി കഴുകി മിനിമം 4 മണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കുക. യീസ്റ്റും പഞ്ചസാരയും കൂടി മിക്സിയിലേക്ക് ചേര്‍ത്ത് പച്ചരി അരച്ചതുമായി മിക്സ് ചെയ്യുക. അടുത്തതായി തേങ്ങ ചിരകിയതും ചോറും അരച്ചെടുത്ത് അരി അരച്ചതുമായി നന്നായി യോജിപ്പിക്കുക. 8 മണിക്കൂര്‍ മാറ്റി വെക്കുക. അതിനുശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി 1/2 മണിക്കൂര്‍ വെക്കുക. ഇപ്പൊള്‍ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ഇനി പാലപ്പം ചുട്ടെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.