ചോറിനും, പറോട്ടക്കും, ഒരു പോലെ കഴിക്കാൻ പറ്റുന്ന നാടൻ ചിക്കൻ കറി

ചിക്കൻ കറി :-

ചിക്കൻ -1/2 kg

വെളിച്ചെണ്ണ – 2.5 to 3 tsp

സവാള -3 (big)

ചെറിയ ഉള്ളി – 8 to 10

ഇഞ്ചി – വലിയ കഷ്ണം

വെളുത്തുള്ളി – 6 to 8

പച്ചമുളക്- 4 to 6

തക്കാളി – 1 to 2

മഞ്ഞൾ പൊടി – 1/4 tsp

കശ്മീരി മുളകുപൊടി – 1 tsp

മല്ലിപ്പൊടി – 1 tsp

കുരുമുളകുപൊടി – 1.5 tsp പെരുംജീരകപ്പൊടി – 1/2 tsp

ഗരംമസാല – 1 tsp

ചിക്കൻമസാല – 1 tsp

കറിവേപ്പില

ഒരു വട്ടത്തിൽ ഉള്ള ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക.ശേഷം അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മല്ലിപൊടി, പെരുംജീരകപ്പൊടി ഇട്ട് ഒന്ന് പച്ച വാസന പോണവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി സോഫ്റ്റ് ആവുന്നവരെ വതക്കി എടുക്കുക. ഇനി ഇതിലേക്ക് ചിക്കൻ ഇട്ട് അടച്ചു വെച്ചു പകുതി വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. പകുതി വേവാകുമ്പോൾ ഒന്നേമുക്കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുക. കുറച്ചു ചിക്കൻ മസാല അതുപോലെ ഗരംമസാലയും കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. ഗ്രേവി നിങ്ങളുടെ പാകത്തിന് വേണം ഉണ്ടാക്കിയെടുക്കാൻ,. കറിവേപ്പില ഇട്ടു പാത്രപാകം വന്ന ശേഷം ഉപയോഗിക്കാം… ചോറ്, ചപ്പാത്തി, പെറോട്ടക്കു നല്ല കോമ്പിനേഷൻ ആണ്..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.