നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

Advertisement

മീൻ തലക്കറി
നല്ല എരിയും പുളിയും മസാലകളും ചേർത്ത ഒരു സ്പെഷ്യൽ തലക്കറിക്കൂട്ട് 😋

കപ്പക്കും ചോറിനും അപ്പത്തിനും പുട്ടിനും എന്തിനും കോമ്പിനേഷൻ ആയ ഈ കറിടെ ഒരു ടേസ്റ്റ് ഞാൻ പറയണോ? നിങ്ങൾ തന്നെ ട്രൈ ചെയ്തിട്ട് പറയുട്ടോ..

ആദ്യം ഒരു മൺചട്ടി അടുപ്പത്തുവെച്ചു കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 ഉള്ളി അരിഞ്ഞത് വാട്ടി അതിലേക്കു 1ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചാതച്ചത് ചേർത്ത് വാട്ടുക.. ശേഷം 2തക്കാളി, 4പച്ചമുളക്, വേപ്പില എല്ലാം ചേർത്ത് വാടി വരുമ്പോൾ… മസാല പൊടികൾ ചേർക്കാം.. മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ, കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂൺ, കുരുമുളക് പൊടി 1 ടീസ്പൂൺ, മഞ്ഞൾ പൊടി 1 ടീസ്പൂൺ, പെരുംജീരകം 1/4 ടീസ്പൂൺ ഉലുവ പൊടി 2 നുള്ള് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 2 കപ്പ് വെള്ളം ചേർത്ത് 5,6 കഷ്ണം കുടംപ്പുളിയും ചേർത്ത് നന്നായി തിളപ്പിക്കുക.. പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കണേ.. ഇനി വൃത്തിയാക്കിയ മീൻ തല ഒരു കിലോ ചേർത്ത് കൊടുക്കണം.. ഇനി ചെറിയ തീയിൽ വേവിച്ചു എടുക്കണം. അവസാനം 2 ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങി വെക്കാം.. നല്ല അടിപൊളി തലക്കറി റെഡി.. ഈ കറി ഇരിക്കുതോറും ടേസ്റ്റ് കൂടുംട്ടോ 🤗

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ തലക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.