ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കിയാലോ. അപ്പത്തിനും , പുട്ടിനും കൂടെ കഴിക്കാൻ അടിപൊളി ആണ്. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 1 സവോള ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കാം. അതിലേക്ക് 1 tsp ഇഞ്ചി ,2 പച്ച മുളക് ചെറുതായി കട്ട് ചെയ്ത, കറിവേപ്പില, 1 ഉരുള കിഴങ്ങ് , കാൽ കഷ്ണം ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി വഴററുക. വഴറ്റി എടുക്കുമ്പോൾ അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. പാകത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക .
സ്റ്റൗ ഓഫ് ആക്കി വഴറ്റി വെച്ചത് കുക്കറിൽ ഇട്ടു കൊടുക്കുക. ചിക്കൻ കൂടി ചേർത്ത് 1/2 കപ്പ് ഇളം ചൂടുവെള്ളം ഒഴിച്ച് കൊടുക്കാം. 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം ഒരു പാനിലേക് വേവിച്ച് വെച്ച കൂട്ട് മാറ്റി അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ 3/4 കപ്പ് ഒഴിച്ച് തിളപ്പിച്ച് എടുക്കണം. 1/2 tsp ഗരം മസാലപ്പൊടി ചേർത്ത് കറി കുറുകി വരുമ്പോൾ 1/4 കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കി കറി അടുപ്പിൽ നിന്നും വാങ്ങി വെക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സ്റ്റ്യൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.