പാവക്ക പാൽ കറി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

പാവയ്ക്കാ പാൽ കറി ഇനി പാവക്കയെ വെറുക്കില്ല

ചേരുവകൾ

• പാവയ്ക്കാ – 1 (250 ഗ്രാം )

• ചെറിയ ഉള്ളി -12 എണ്ണം

• തക്കാളി -1

• പച്ചമുളക്‌ -3 എണ്ണം

• മഞ്ഞൾ പൊടി -1 ടീസ്പൂൺ

• മല്ലി പൊടി – 2 ടീസ്പൂൺ

• മുളക് പൊടി – 2 1/2 ടീസ്പൂൺ

• തേങ്ങാ കൊത്തു – ആവശ്യത്തിന്

• ഒന്നാം പാൽ – 1/ 2 കപ്പ്

• രണ്ടാം പാൽ – 1 1/ 2 കപ്പ്

• ചൂട് വെള്ളം -1/ 2 കപ്പ്

• കടുക് – 1/ 2 ടീസ്പൂൺ

• വറ്റൽ മുളക് -3 എണ്ണം

• കറി വേപ്പില -ആവശ്യത്തിന്

• വെളിച്ചെണ്ണ -ആവശ്യത്തിന്

• ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്കാ കനം കുറച്ചു അരിഞ്ഞെടുക്കുക .അരിഞ്ഞെടുത്ത പാവക്കയില്ലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ,ഒരു ടീസ്പൂൺ മുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക .ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പാവയ്ക്കാ ചേർത്ത് കൊടുത്തു ഒന്ന് വഴറ്റി ഡ്രൈ ആക്കി എടുക്കണം (ഇങ്ങനെ ചെയ്യുന്നത് പാവക്കയുടെ കയ്പു കുറയ്ക്കാനാണ് )ഡ്രൈ ആയ പാവയ്ക്കാ പാനിൽ നിന്നും കോരി മാറ്റാം .അതെ പാനിലേക്കു കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ ചൂടായാൽ തേങ്ങാ കൊത്തു ചേർത്ത് ഫ്രൈ ചെയ്യുക .തേങ്ങാ കൊത്തു ഫ്രൈ ആയാൽ ഇതില്ലേക്ക് ചെറിയ ഉള്ളി ,പച്ചമുളക്,കറി വേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റുക .ഈ സമയത്തു കുറച്ചു ഉപ്പു കൂടി ചേർത്ത് വഴറ്റിയാൽ വേഗം വഴന്നു കിട്ടും .ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി,മല്ലിപൊടി,മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക .പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .

തക്കാളി വേഗം വഴന്നു സോഫ്റ്റ് ആകാൻ കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ചു മിക്സ് ചെയ്തു പാൻ അടച്ചു വെച്ച് വേവിക്കാം .പാനിന്റെ മൂടി മാറ്റിയ ശേഷം പാവയ്ക്കാ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് യോജിപ്പിക്കണം .ഇനി നമുക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കാം പാൽ ചേർത്താൽ ഒന്ന് ഇളക്കി കൊടുക്കണം (പാൽ പിരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ പതുക്കെ ഇളക്കി കൊടുക്കുന്നത് )പാൽ തിളച്ചു വരുമ്പോൾ ഉപ്പു നോക്കി ആവശ്യത്തിന് ചേർത്ത് കൊടുക്കാം .ഗ്രേവി എല്ലാം പാകത്തിനായാൽ ഒന്നാം പാൽ കൂടി ചേർത്ത് തിള വരുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഒരു ചെറിയ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക .കടുക് പൊട്ടിയാൽ വറ്റൽ മുളകും ,കറി വേപ്പിലയും ചേർത്ത് ഒന്ന് മൂത്തു വരുമ്പോൾ പാവയ്ക്കാ കറിയില്ലേക്ക് ഇത് ചേർത്ത് കൊടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി ആയ പാവയ്ക്കാ പാൽ കറി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാവക്ക പാൽ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.