ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം

ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ ഈസി ആയിട്ടൊരു പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം.ആദ്യം തന്നെ ആയിട്ടും നമ്മൾ ചെയ്യാൻ പോകുന്നത് ഒരു കപ്പിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ്, പഞ്ചസാര എന്നിവ ഇട്ട് കൊടുക്കുന്നു. നന്നായി മിക്സ് ആക്കി അരമണിക്കൂർനേരം വയ്ക്കാം.
അതിനുശേഷം,ഒരു പാത്രത്തിൽ 100 gm മൈദ എടുക്കാം
ഇതിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ആക്കുക.
അരമണിക്കൂറിനുശേഷം നമ്മളെ മിക്സ് ആക്കി വെച്ച ഈസ്റ്റ് മൈദാപ്പൊടിയിലേക്ക് അൽപം ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ നനായി കുഴയ്ക്കുക.. ഇത് ഒരു നാല് മണിക്കൂർ മാറ്റി വയ്ക്കാം.ഇതിലേക്ക് വേണ്ട വെജിറ്റബിൾസ് കട്ട് ചെയ്യാം.

ക്യാപ്സിക്കം

സവാള

കോൺ

തക്കാളി

നിങ്ങളുടെ കയ്യിലുള്ള വെജിറ്റബിൾസ് നിങ്ങൾക്കു എടുക്കാം.

ഇനി ഇതിലേക്ക് വേണ്ട ചിക്കൻ റെഡിയാക്കാം

ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ലേക്ക്

കാൽ ടീസ്പൂൺ മുളകുപൊടി

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി

ഉപ്പ്

കാൽ ടീസ്പൂൺ കുരുമുളക്പൊടി

ചേർത്ത് നന്നായി മിക്സ് ആക്കി വെക്കാം ശേഷം ഓയിൽ ഒഴിച്ചു കൊടുത്തു വറുത്തു മാറ്റി വയ്ക്കാം
ഇനി നമ്മൾ 4 മണിക്കൂർ നേരത്തെ മാറ്റിവെച്ചിരുന്ന മാവെടുത്ത് നന്നായി വീണ്ടും കുഴച്ച ശേഷം ഒരു പാനിൽ അൽപം എണ്ണ തടവി കട്ടി കുറച്ചു പരത്തി എടുക്കാം. അതിലേക്ക് നമ്മൾ കട്ട് ചെയ്ത ചീസ് വെച്ചു കൊടുക്കുന്നു. അതിനു മുകളിൽ വെജിറ്റബിൾസ്…ചിക്കൻ എന്നിവ ഇട്ടു കൊടുക്കുന്നു. വീണ്ടും ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു കൊടുക്കുന്നു അടച്ചു വച്ചതിനുശേഷം 10 മിനിറ്റ് വേവിച്ച് നമുക്ക് എടുക്കാം.. ചീസ് melt ആയില്ലെങ്കി low flame ഇൽ കരിഞ്ഞുപോകാതെ melt ആക്കിയെടുക്കാം… റെസിപ്പിടെ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുട്ടോ 👉

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്സ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Pepper Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.