fbpx

സ്പെഷ്യൽ മുട്ട മസാല..😋👌 ദാബ സ്റ്റൈൽ സ്റ്റൈൽ മുട്ട മസാല..😍 വളരെ വ്യത്യസ്തമായ ഒരു കറി ആണിത്.

ഒരു നോർത്ത് ഇന്ത്യൻ കറിയാണിത്, അടിപൊളി ടേസ്റ്റ് ആണ് ട്ടോ.. ചപ്പാത്തിക്കും, റൊട്ടി ക്കും, ദോശയ്ക്കും, ചോറിനും എന്തിനും ഈ കറി കോമ്പിനേഷനാണ് ട്ടോ..

ഇത് എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.. ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച്, ഓയിൽ ഒഴിച്ച്, അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ചേർത്ത്.. ഒന്ന് ചൂടാകുമ്പോൾ 6 പുഴുങ്ങിയ മുട്ടയിട്ട് ഒന്ന് വാട്ടിയെടുക്കുക.

ഇനി നമുക്ക് മസാല തയ്യാറാക്കാം..

സവാള – 2

തക്കാളി -1 അടിച്ചത്

ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tsp

മുട്ട വാട്ടിയെടുത്ത അതേ പാനിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി ഇവ വാട്ടിയെടുക്കുക… ഇതിലേക്ക്, താഴെപ്പറയുന്ന മസാലപ്പൊടികൾ ചേർത്ത് കൊടുക്കുക.

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക്, ഒരു ടീസ്പൂൺ കസൂരിമേത്തി (ഉലുവയില)
രണ്ടു നുള്ള് ജീരകപ്പൊടി.. ഇതു കൂടി ചേർത്തു കൊടുക്കാം.. ഇതാണ് ആ നോർത്ത് ഇന്ത്യൻ മസാലയുടെ ടേസ്റ്റ് കൊടുക്കുന്നത്..

ശേഷം നമുക്ക് ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടല മാവ് വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കാം.. ഇത് നന്നായി തിളച്ചുവരുമ്പോൾ, ഇതിലേക്ക് മസാലയ്ക്ക് ആവശ്യമുള്ള ചൂടുവെള്ളം ചേർത്ത് കൊടുക്കാം.. ഇതിനു ശേഷം ഇതിലേക്ക് മുട്ട ഇട്ടു കൊടുക്കാം.. മുട്ട ഇട്ടതിനു ശേഷം കുറച്ചു നേരം മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് നമുക്ക് ഒരു പച്ചമുളക് കുറച്ചു മല്ലിയില ചേർത്ത്, വിളമ്പാം.. അടിപൊളി നോർത്തിന്ത്യൻ മുട്ട മസാല ആണ് ട്ടോ.. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്യണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.