ചെറുപയർ മധുരമായിവിളയിച്ചത് ( നവരാത്രി സ്പെഷ്യൽ ) ഉണ്ടാക്കി നോക്കൂ.

ചേരുവകൾ

• ചെറുപയർ 1 കപ്പ്

• ശർക്കര 2 അച്‌ (ഏകദേശം 150 ഗ്രാം )

• നാളികേരം ചിരകിയത് അര കപ്പ്

• നെയ് 1 ടേബിൾസ്പൂൺ

• ഏലക്കായ പൊടി ആവശ്യത്തിന്

• വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെറുപയർ ഒരു കുക്കറിൽ ഇടുക .ഇതിലേക്ക് ചെറുപയർ നികന്നു നിൽക്കുന്ന വിധം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വേവിക്കാൻ വെക്കാം .കുക്കർ ഒരു വിസിൽ അടിച്ചാൽ ഫ്ളയിം സിമിൽ ആക്കി ഒരു 15 മിനിറ്റിനു വേവിക്കാൻ ഇടണം .ഇതേ സമയം ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കാൻ വെക്കാം .15 മിനിറ്റു കഴിഞ്ഞാൽ സ്റ്റോവ് ഓഫ് ചെയ്യാം .കുക്കറിലെ പ്രഷർ മുഴുവനായും പോയ ശേഷം കുക്കർ തുറക്കാം .ശർക്കര ഉരുകി വന്നാൽ ശർക്കര പാനി അരിച്ചെടുത്തു വെക്കണം .ഇനി ഒരു പാൻ വെച്ച് ചൂടായാൽ ഇതിലേക്ക് ശർക്കര പാനി ചേർത്ത് കൊടുക്കാം .ശർക്കര പാനി ഒന്ന് തിളച്ചു വരുമ്പോൾ നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കാം .ശർക്കര പാനിയും നാളികേരവും ഒന്ന് യോജിച്ചു വന്നാൽ ചെറുപയർ വേവിച്ചതും ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യാം ഒന്ന്.ഏല്ലാം കൂടി യോജിച്ചു ഒന്ന് ഡ്രൈ ആയി വരുമ്പോൾ നെയ്യും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ചെറുപയർ വിളയിച്ചത് തയ്യാർ …

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ മധുരമായിവിളയിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.