അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

അരിപുട്ട്
Advertisement

കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ട്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. ഇവിടെ നമുക്ക് അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി, തേങ്ങ ചിരവിയത്, ഉപ്പ്, വെള്ളം ആവശ്യത്തിനു. അരിപൊടി വെള്ളം അൽപ്പാൽപ്പമായി ചേർത്തു തരിതരിപ്പായി നനച്ചെടുക്കുക. കുറേശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി ഞരടി വേണം നനയ്ക്കാന്‍. പുട്ടുകുടത്തിൽ വെള്ളമെടുത്ത് തിളപ്പിക്കുക. പുട്ടുകുറ്റിയിൽ തേങ്ങ ചിരവിയതും പൊടി കുതിർത്തതും ഇടവിട്ട് നിറച്ചു ആവികയറ്റി വേവിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: GrandmasMenu Recipes