കായി കറി.. നേന്ത്രപ്പഴവും അരിയും വെച്ച് പായസം പോലെ ടേസ്റ്റി ആയ മലബാർ സ്പെഷ്യൽ മധുരം
നേന്ത്രപ്പഴവും ബസുമതി അരി കൊണ്ട് ഉണ്ടാക്കുന്ന പായസം പോലെ ടേസ്റ്റ് ഉള്ള ഒരു മധുരം😍👌കായ്കറി… ഒരു മലബാർ സ്പെഷ്യൽ മധുരം..ഇത് നമുക്ക് ചൂടോടുകൂടി യും തണുപ്പിച്ചും കഴിക്കാവുന്ന ഒരു മധുരമാണ്.. ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ നമ്മുടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്..ഒരു ഒന്നൊന്നര നേന്ത്രപ്പഴം
നെയ്യിൽ വാട്ടി എടുക്കണം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വാട്ടുക
ശേഷം ഇത് തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.
ഇനി ഇതിലേക്ക് വേണ്ട ബസ്മതി അരി ആണ് ഒരു കാൽകപ്പ് ബസ്മതി അരി വെള്ളത്തിൽ കുതിർത്ത് വെക്കണം.. ഒന്നുരണ്ടു മണിക്കൂർ കുതിർത്ത് വെച്ചാൽ മതിയാകും… ഈ കുതിർത്ത അരി യിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് അരച്ചെടുക്കണം.
ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ, ഈ അരച്ച അരി ഇട്ട് ഒന്ന് കുറുക്കി എടുക്കണം.. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.. അല്ലെങ്കിൽ അടിയിൽ പിടിച്ചു പോകും… ഇതിലേക്ക് കുറച്ച് ഉപ്പു കൊടുക്കാം… ഇനി നമുക്ക് ഇതിലേക്ക് വേണ്ട പഞ്ചസാര എടുക്കാം.. ഒരു കാൽ കപ്പു മുതൽ അരക്കപ്പ് വരെ മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേർത്തുകൊടുക്കാം.. 2 ഏലക്കായ ചതച്ചതും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു കാൽ കപ്പ് കടലപ്പരിപ്പ് വേവിച്ചതും ചേർത്ത് കൊടുക്കാം.. ശേഷം നമുക്ക് മാറ്റിവെച്ച നേന്ത്രപ്പഴം ഇട്ടുകൊടുക്കാം.. അവസാനമായി നമുക്കൊരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം… നമ്മുടെ അടിപൊളി മലബാർ സ്പെഷ്യൽ കായ്കറി ഇവിടെ റെഡിയായിട്ടുണ്ട്🤗 എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം കുട്ടികളും വലിയൊരു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്😋👌
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.