വാഴയിലയിൽ മീൻ പൊള്ളിച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ

വാഴയിലയിൽ മീൻ പൊള്ളിച്ചത് കഴിക്കാൻ വളരെ രുചി ആണ്. ചോറിന്റെ കൂടെയും , ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ലതാണു. അയ്ക്കൂറ മീൻ അഥവാ നെയ് മീൻ വെച്ചിട്ടണ് മീൻ പൊള്ളിച്ചത്. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

മീൻ ഫ്രൈ ചെയ്യുന്നത് ആണ് ആദ്യം. ഒരു പാത്രത്തിൽ 1 .25 tbsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ഉപ്പ് , പകുതി ലെമൺ ജ്യൂസ് .കുറച്ച് വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. മീൻ നന്നായി കഴുകി എടുത്തതിനു ശേഷം മസാല തേച്ചു 30 മിൻ അടച്ചു വെക്കാം. ഒരു പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് വെളച്ചെണ്ണ ഒഴിച്ച് മീൻ ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്ത മീൻ മാറ്റി വെക്കാം. അതേ എണ്ണയിൽ തന്നെ 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക. 1 മീഡിയം സവോള ചെറിയതയി അരിഞ്ഞ ഇട്ടു കൊടുക്കുക. ആവീഷ്യതിനു ഉപ്പ് കൂടി ചേർക്കുക. ഇഞ്ചി , വെളുത്തുള്ളി എന്നിവ ചതച്ചത് കൂടി ചേർത്ത് കൊടുക്കാം. ഒരു 1/4 കഷ്ണം തക്കാളി കൂടി ചേർത്ത് വഴറ്റണം.

അതിലേക്ക് 1 /2 tbsp മുളക് പൊടി , 1 tbs മല്ലി പൊടി , 1/4 tsp ഗരം മസാലപ്പൊടി , 1 tsp കുരു മുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തക്കാളി നന്നായി വെന്തു ഉടയണം. ഇതിലേക്ക് 1/2 കപ്പ് തേങ്ങാപാൽ കൂടി ഒഴിച്ച് മസാല കുറുക്കി എടുക്കുക. ഇനി വേണ്ടത് 1 വാഴ ഇല തീയിൽ വെച്ച് വാട്ടി എടുക്കണം. അതിലേക്ക് വറുത്ത് വെച്ച മീൻ വെച്ച് അതിനു മുകളിലായി മസാല ഇട്ടു കൊടുക്കാം. തക്കാളി കട്ട് ചെയ്തതും , ഉള്ളിയും , കറവേപ്പിലയും വെച്ച് ഇല മടക്കി വാഴ നാരു കൊണ്ട് കെട്ടി കൊടുക്കാം. ഒരു ചട്ടിയിൽ അല്പം വെളച്ചെണ്ണയും ഒഴിച്ച് ഇല പൊതി അതി വെച്ച് 10 min പൊളിച്ച് എടുക്കാം. ഇല തുറന്നു നോക്കുമ്പോൾ തന്നെ മസാല യും , മീനിന്റെയു മണം നന്നായി വരും. മീൻ പൊള്ളിച്ചത് റെഡി ആയിട്ടുണ്ട്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.