നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

ആവശ്യമുള്ള സാധനങ്ങൾ

ന്യൂഡിൽസ് -പാക്ക്

ചിക്കൻ -100gm

ബ്രെഡ്-5പീസ്

മുട്ട -3എണ്ണം

ക്യാരറ്റ്-1/2കപ്പ്‌

ക്യാപ്സിക്കം -1ചെറുത്

ഉപ്പ്-ആവശ്യത്തിന്

കുരുമുളകുപൊടി-1/2tsp മല്ലിയില-1/2കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ 100ഗ്രാം ചിക്കൻലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ചിക്കൻ നല്ലവണ്ണം പൊരിച്ചെടുത്തതിനു ശേഷം മാറ്റിവയ്ക്കാം
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിച്ച്തിനുശേഷം ഒരു പാക്കറ്റ് നൂഡിൽസ് ഒരു പാക്കറ്റ് നൂഡിൽസ് ടേസ്റ്റ് മേക്കർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ശേഷം അരക്കപ്പ് ക്യാരറ്റ് ഇട്ട് മിക്സ് ചെയ്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം അഞ്ച് മിനിറ്റിനുശേഷം തുറന്ന് അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം അരിഞ്ഞത് ഇട്ടു കൊടുക്കാം… ഇനി നമ്മൾ നേരത്തെ പൊരിച്ചു വെച്ച ചിക്കനും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കാം…. ശേഷം അര കപ്പ് മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം….

ഇനിയൊരു മിക്സിയുടെ ജാർലേക്ക് 5 ബ്രെഡ് അരകപ്പ് പാല് 3 മുട്ട ആവശ്യത്തിനുള്ള ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ പുരട്ടിയതിനുശേഷം നമ്മൾ അടിച്ചു വെച്ച് ബ്രെഡ് മുട്ട മിക്സിംഗ് പകുതി ഒഴിച്ചു കൊടുക്കാം അതൊന്ന് അടച്ചു വച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇനി വീണ്ടും തുറന്നു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് മസാല ഇതിന്റെ മേലെ ഇട്ടുകൊടുക്കാം ഇനി ബാക്കിയുള്ള മുട്ട ബാറ്റർ കൂടി ഇതിന് മേലെ ഒഴിച്ചു അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചുമിനുട്ട് കൂടി വേവിക്കാം… അഞ്ച് മിനിട്ടിന് ശേഷം തുറന്ന് ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിനുശേഷം അതിന്റെ മേൽഭാഗം കൂടി പാനിലേക്ക് ഒരു 5 മിനിറ്റ് കൂടി വേവിക്കാം…. അഞ്ച് മിനുട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ ചൈനീസ് പോള തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.