മലബാർ സ്പെഷ്യൽ | മീൻ അട നിങ്ങളും ഉണ്ടാക്കി നോക്കൂ

മീൻ അട / ഹെൽത്തി ഇലയട എളുപ്പത്തിൽ..
വാഴയില ഇല്ലാതെയും അട ഉണ്ടാക്കാട്ടോ..

ഇതിലേക്ക് വേണ്ട സാധനങ്ങൾ :-

മീൻ – 100 – 250 ഗ്രാം

സവാള – 1

തക്കാളി  – 1/2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ

പച്ചമുളക് – 1

വേപ്പില

മല്ലിയില

വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ

അരിപ്പൊടി – 1 കപ്പ്‌

മുളക് പൊടി – 1/4 ടീസ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

മുളക് ചതച്ചത് – 1 ടീസ്പൂൺ

പെരുംജീരകം – 2 നുള്ള്

ഉപ്പ്

ഉണ്ടാക്കുന്ന വിധം :-

ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഉള്ളി ഇട്ട് വാട്ടുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി പച്ചമുളക് ഇവ ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് വേവിച്ചുവെച്ച മീൻ ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, മുളക് ചതച്ചത് പെരുഞ്ചീരകം ചേർത്തു നന്നായി വാട്ടി കൊടുക്കുക.. ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം.. മല്ലിയില ചേർത്തുകൊടുക്കാം.
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിച്ച്, അരിപ്പൊടി, ഉപ്പ് ചേർത്ത് കൊടുത്ത വാട്ടിയെടുക്കുക. ശേഷം ഇതു കുഴച്ചു നന്നായിട്ട് പരത്തിയെടുക്കുക. വാഴയിലയിൽ വെച്ച് മസാല ചേർത്ത് മടക്കുക.. ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.. വീഡിയോയിൽ വാഴയില ഇല്ലാതെ എങ്ങനെ അട ഉണ്ടാക്കാമെന്നും കാണിക്കുന്നുണ്ട്

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.