കൂന്തൾ റോസ്റ്റ് | കണവ മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ

കൂന്തൾ / കണവ റോസ്റ്റ് ഹോട്ടൽ രുചിയിൽ..
കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം?എന്നും ഈ വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്ട്ടോ.

ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ:-

കൂന്തൾ – 3/4 kg

സവാള – 3

പച്ചമുളക്-3

വെളുത്തുള്ളി – 3

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ടേബിൾസ്പൂൺ

തക്കാളി – 2

വേപ്പില – 3 തണ്ട്

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

മസാല പൊടികൾ:-

മുളകുപൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

പെരുംജീരകപ്പൊടി – 1/4 ടീസ്പൂൺ

ഗരം മസാല – നുള്ള്

ഉണ്ടാക്കുന്ന വിധം :-

ഒരു പാൻ വെച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാളയിട്ട് കൊടുക്കാം. നന്നായി വാട്ടിയെടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.. പിന്നീട് നമുക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും വേപ്പിലയും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് നമുക്ക് മസാലപ്പൊടികൾ ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ചെടുക്കുക.. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇതിലേക്ക് നമ്മക്ക് മുറിച്ചുവെച്ച കൂന്തൽ ചേർത്തുകൊടുക്കാം. മൂടി വെച്ച് നന്നായി വേവിക്കുക.. വെന്തു വന്നാൽ അവസാനമായിട്ട് ഇതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് കൊടുക്കാം.. നമ്മുടെ ടേസ്റ്റി കൂന്തൽ റോസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കണവ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.