ഈന്തപ്പഴവും നാരങ്ങയും കൊണ്ടുള്ള ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് കാണാം

ഈന്തപ്പഴവും നാരങ്ങയും കൊണ്ടുള്ള ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് കാണാം. ഒരു കിലോ നാരങ്ങ അച്ചാർ ഇടുന്ന വിധം ആണിവിടെ കാണാവുന്നത്. അര കിലോ ഈന്തപ്പഴം ആണ് ഈ
അച്ചാർ കൂട്ടിൽ ചേർക്കേണ്ടത്. ഇഞ്ചി,വെളുത്തുള്ളി, കാന്താരി മുളക്, എള്ളെണ്ണ, ഉലുവ, കടുക്, ഇതൊക്കെയും ഈ വെറൈറ്റി അച്ചാറിൽ ചേർക്കേണ്ട ചേരുവകളാണ്.അച്ചാറിടാൻ നാരങ്ങ ഒന്നു വേവിച്ചെടുത്തു മുറിച്ചു ഉപ്പു പുരട്ടി മൂന്നു ദിവസം വെക്കണം. ഈന്തപ്പഴം ചെറുതായി അരിഞ്ഞതാണ് അച്ചാറിനു വേണ്ടത്. വെളുത്തുള്ളി ഇഞ്ചി അരച്ച പേസ്റ്റ്, വെളുത്തുള്ളി അരിഞ്ഞതും ഇടണം അച്ചാറിൽ
ഒരു പാത്രത്തിൽ എള്ളെണ്ണ /നല്ലെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഒരു സ്പൂൺ ഉലുവ, ഒന്നര സ്പൂൺ കടുക് ഇടുക, അരിഞ്ഞു വെച്ച വെളുത്തുള്ളിയാണ് അടുത്തതായി ചേർക്കേണ്ടത് മുളകും കൂടി ഇടാം അടുത്തത്, കറിവേപ്പില കൂടി ഇട്ടു ഇതെല്ലാം കൂടി നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇനി മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ഞി വെളുത്തുള്ളി പേസ്റ്റ്, കൂടി ചേർത്ത് മൂപ്പിക്കുക, ഇതിലേക്ക് ഉലുവ പൊടി, കായ പൊടി, മൂപ്പിച്ചു വെച്ചിരിക്കുന്ന ഈ കൂട്ടിലേക്ക്‌ അരിഞ്ഞു വെച്ചിരിക്കുന്ന ഈന്തപ്പഴം ഇട്ടു നന്നായി ഇളക്കുക. ഇതിനത്തേക്കു തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ്‌ ഒഴിക്കുക. ഉപ്പ് തിരുമ്മി വെച്ചിരിക്കുന്ന നാരങ്ങ ആയതു കൊണ്ടു നോക്കി മാത്രം ഉപ്പു ചേർക്കുക, അടുത്തായി വിനാഗിരി ഒഴിച്ച് ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ഉപ്പിട്ട് വെച്ചിരിക്കുന്ന നാരങ്ങ ഇട്ടു കൊടുക്കണം.അവസാനമായി പഞ്ചസാര കൂടി ചേർത്തു നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്തു കഴിഞ്ഞാൽ നാരങ്ങ ഈന്തപ്പഴം അച്ചാർ തയ്യാർ
രുചികരമായ നാരങ്ങ ഈന്തപ്പഴം അച്ചാർ തയ്യാറാക്കുന്നതിനുള്ള പൊടി കൈകളും,തീ എത്ര ചൂടിൽ വെക്കണമെന്നും, രുചി കൂട്ടുകൾ എത്ര അളവിൽ എങ്ങനെ ചേർക്കേണമെന്നും അറിയാൻ വീഡിയോ കാണു ഈ അടിപൊളി നാരങ്ങ ഈന്തപഴം അച്ചാർ നിങ്ങളുടെ വീട്ടിലും ഉണ്ടാക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.