fbpx

ഒരു തട്ടിക്കൂട്ട് ബീഫ് കറി

തട്ടിക്കൂട്ട് ബീഫ് കറി
ചേരുവകൾ
ബീഫ് 1 കിലോ
ഉള്ളി 15 എണ്ണം
സവാള 2 എണ്ണം (മീഡിയം സൈസ് )
ഇഞ്ചി ചതച്ചത് 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് 2 ടേബിൾസ്പൂൺ
പച്ചമുളക് 4 എണ്ണം
തക്കാളി ഒരെണ്ണം
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
മല്ലിപൊടി 2 ടേബിൾസ്പൂൺ
മുളക് പൊടി ഒന്നര ടേബിൾസ്പൂൺ
കുരുമുളക് പൊടി ഒരു ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കറി വേപ്പില ആവശ്യത്തിന്
വെള്ളം ഗ്രേവിക്ക്‌ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി ചൂടാക്കിയ ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് മല്ലിപൊടി ,മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കണം മല്ലിപ്പൊടിയുടെയും മുളകുപൊടിയുടെയും പച്ച മണം മാറുവാൻ ആണ് ഇങ്ങനെ ചെയ്യുന്നത് .ഇനി ഒരു കുക്കറിയിലേക്കു ബീഫ് ,ഉള്ളി ,സവാള ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,തക്കാളി ,മഞ്ഞൾ പൊടി ,നേരത്തെ ചൂടാക്കി വച്ച മല്ലിപൊടിയും മുളകുപൊടിയും,ഗരം മസാല ,കുരുമുളക്പൊടി ,ഉപ്പ്,കറി വേപ്പില,കുറച്ചു വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഗ്രേവി വേണ്ടവർക്ക് അതിനു അനുസരിച്ചു കുറച്ചു വെള്ളവും ചേർക്കാം . വെള്ളം ഒഴിച്ച ശേഷം ഒന്നുകൂടി മിക്സ് ചെയ്ത ശേഷം കുക്കർ അടച്ചു ബീഫ് വേവിക്കാൻ വെക്കാം .കുക്കർ 4 വിസിൽ അടിച്ച ശേഷം 20 മിനിറ്റ് സ്റ്റോവ് സിമ്മിൽ ഇടണം .20 മിനിറ്റ് കഴിഞ്ഞാൽ സ്റ്റോവ് ഓഫ് ചെയ്യാം .കുക്കറിലെ എയർ മുഴുവനും പോയ ശേഷം കുക്കർ തുറക്കാം .വീണ്ടും സ്റ്റോവ് ഒന്നുകൂടി ഓൺ ചെയ്ത ശേഷം ബീഫ് കറിയില്ലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക ഒന്ന് തിളച്ചു വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം അപ്പോൾ നമ്മുടെ തട്ടിക്കൂട്ട് ബീഫ് കറി റെഡി .. തട്ടിക്കൂട്ട് ആണേലും ബീഫ് കറി ടേസ്റ്റി കൂടി ആണേ …..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.