കടച്ചക്ക വറുത്തരച്ച നാടൻ കറി … ഇറച്ചിക്കറി പോലെ തന്നെ

കടച്ചക്ക വറുത്തരച്ച നാടൻ കറി … ഇറച്ചിക്കറി പോലെ തന്നെ
ചേരുവകൾ
കടച്ചക്ക ഒന്നിന്റെ പകുതി
ചെറിയ ഉള്ളി 10 എണ്ണം
സവാള ഒരെണ്ണം
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 4 അല്ലി
തക്കാളി 1 എണ്ണം
നാളികേരം ചിരകിയത് ഒരു കപ്പ്
മഞ്ഞൾ പൊടി അര ടീസ്പൂൺ
മല്ലി പൊടി ഒരു ടേബിൾ സ്പൂൺ
മുളകുപൊടി രണ്ടു ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
നാളികേര കൊത്തു ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പു ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വറ്റൽ മുളക് 3 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്കു മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് വറുത്തെടുക്കുക .ഒരു ബൗളിലേക്കു കടച്ചക്ക ,ചെറുതാക്കി മുറിച്ച ചെറിയ ഉള്ളി ,മഞ്ഞൾ പൊടി, വറുത്തെടുത്ത മല്ലിപൊടിയും മുളകുപൊടിയും ,കറി വേപ്പില ,ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി മിക്സ് ചെയ്തു വക്കുക .ഇനി തേങ്ങാ വറുത്തെടുക്കണം ഇതിനായി ഒരു പാൻ വച്ച് ചൂടാക്കിയ ശേഷം പാനിലേക്കു നാളികേരം ചിരകിയതും രണ്ടു ചെറിയ ഉള്ളി മുറിച്ചതും ചേർത്ത് വറുക്കുക നാളികേരം ഒന്നു ഡ്രൈ ആയി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണകൂടി ഒഴിച്ച് നാളികേരം ബ്രൗൺ നിറമാകുന്നവരെ വറുക്കുക .വറുത്തെടുത്ത നാളികേരം തണുക്കാൻ വക്കുക .ഇനി ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ നാളികേര കൊത്തു ചേർത്ത് ചെറുതായി ഫ്രൈ ആക്കിയ ശേഷം നാളികേരം ഒരു വശത്തേക്ക് മാറ്റി വച്ച ശേഷം വെളിച്ചെണ്ണയിലേക്കു ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ഇതിലേക്ക് സവാള മുറിച്ചതും പച്ചമുളകും കറി വേപ്പിലയും നാളികേര കൊത്തും കൂടി ചേർത്ത് വഴറ്റുക .ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളിയും ചേർത്ത് വഴറ്റുക .തക്കാളി വഴന്നു വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച കടച്ചക്ക ചേർത്ത് കൊടുക്കുക.കടച്ചക്ക വേവാനുള്ള വെള്ളവും ചേർത്ത് കൊടുത്തു ഒന്ന് മൂടി വച്ച് വേവിക്കുക .ഈ സമയത്തു നേരത്തെ വറുത്തു വച്ച നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുക്കുക .കടച്ചക്ക വെന്തത്തിലേക്കു നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക ഗ്രേവിക്ക്‌ വേണ്ടി ചെറു ചൂട് വെള്ളം ചേർത്ത് കൊടുക്കുക ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പു നോക്കുവാൻ മറക്കണ്ട .ഇനി ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്തു കറി ഇറക്കി വെക്കാം. ഇനി ഒരു ചീനചട്ടിയില്ലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിമുറിച്ചത് ചേർത്ത് കൊടുക്കുക ഉള്ളി മൂത്തു വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു കടച്ചക്കകറിയില്ലേക്ക് ഒഴിച്ച് കൊടുക്കുക .നമ്മുടെ ടേസ്റ്റി കടച്ചക്ക വറുത്തരച്ച കറി തയ്യാർ വീഡിയോ കാണാൻ,

ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യൂ.