മലയാളികളുടെ ഇഷ്ട വിഭവം ചക്കക്കുരു തോരൻ ഇതു പോലെയൊന്ന് ഉണ്ടാക്കി നോക്കൂ…. ഒരു പാട് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ചക്കക്കുരു.
ചക്കക്കുരു തോരൻ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചക്കക്കുരു- ,മഞ്ഞൾപ്പൊടി ,മുളക്പ്പൊടി, ഉപ്പ്, കറിവേപ്പില, കൊച്ചുള്ളി, വെള്ളത്തുള്ളി തേങ്ങ, പച്ചമുളക് പെരുംജീരകപ്പൊടി ,വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, വെളളം..
ചക്കക്കുരു തോരൻ തയ്യാറാക്കുന്ന വിധം. ചക്കക്കുരു മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും ഉപ്പും കറിവേപ്പിലയും ആവശ്യത്തിനുള്ള വെള്ളം ചേർത്ത് വേവിച്ച് മാറ്റിവെക്കുക.
ശേഷം തേങ്ങയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ചതച്ചെടുക്കുക. ഒരു മൺചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ശേഷം കടുക് ചേർത്ത് പൊട്ടി വരുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചതച്ച കൊച്ചു കുളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി എടുക്കുക.
ശേഷം ചതച്ച തേങ്ങയും പെരുംജീരകപ്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കു.ശേഷം ചക്കക്കുരു ചേർത്ത് നന്നായി ഇളക്കി എടുക്കുക. സ്വാദിഷ്ടമിയ ചക്കക്കുരു തോരൻ തയ്യാർ.. ഈ സ്വാദിഷ്ടമായ ചക്കക്കുര തോരൻ തയ്യാറാക്കുന്ന വിധം വീഡിയോയിൽ കാണിക്കുന്നുണ്ട്..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചക്കക്കുരു തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziya’s Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.