ഈന്തപ്പഴം ഇഞ്ചിപ്പുളി, ഈന്തപ്പഴം പുളി ഇഞ്ചി (Dates pulinji) 😍😋👌വളരെ ഹെൽത്തി യും ടേസ്റ്റി യുമായ ഈന്തപ്പഴം ഇഞ്ചിപ്പുളി ചോറിനും ബിരിയാണിക്കും നെയ്ച്ചോറിനു എല്ലാത്തിനും ഒരുപോലെ കോമ്പിനേഷൻ ആണ് ട്ടോ… ഇതെങ്ങനെ വളരെ എളുപ്പത്തിലും വ്യത്യസ്തമായി ഉണ്ടാക്കാം എന്ന് നോക്കാം🤗.
ഇതിലേക്ക് വേണ്ട സാധനങ്ങൾ:-
ഈത്തപ്പഴം – 10, 12 എണ്ണം
കടുക് – 1ടീസ്പൂൺ
ഉണക്കമുളക് – 4
ഇഞ്ചി – 1/4 കപ്പ്
പച്ചമുളക് – 4, 5 എണ്ണം
കറിവേപ്പില – 4 തണ്ട്
മസാല പൊടികൾ :-
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉലുവപ്പൊടി – 2 നുള്ള്
ഉണ്ടാക്കുന്ന വിധം:-
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുക് ഉലുവ എന്നിവ പൊട്ടിക്കുക. ഉണക്കമുളക് ചേർക്കുക. പിന്നീട് ഇഞ്ചി അരിഞ്ഞത്, ഒന്ന് വാടി വരണം.. ശേഷം പച്ചമുളക് അരിഞ്ഞത്.. കറിവേപ്പില, ഇവയെല്ലാം ഒന്നു വാടി വരുമ്പോൾ മസാല പൊടികൾ ചേർത്ത് കൊടുക്കാം.. പൊടികൾ എല്ലാം ഒന്നു ചൂടായാൽ, ഈത്തപ്പഴം ഉടച്ചത് (കുരുവും തണ്ടും കളഞ് വെള്ളത്തിൽ കുതിർത്) , ചേർത്തുകൊടുക്കാം ഇത് നന്നായി മസാലപ്പൊടികളും ആയി മിക്സ് ആവണം.. ഇപ്പോൾ നമുക്ക് പുളി ചേർത്തുകൊടുക്കാം. അതും നന്നായി ചൂടായി വരുമ്പോൾ ശർക്കര ചേർത്തുകൊടുക്കാം..പാകത്തിന് ഉപ്പും ചേർത്തു കൊടുക്കുക.. അവസാനമായി കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും.. നമ്മുടെ അടിപൊളി ഈത്തപ്പഴം ഇഞ്ചിപ്പുളി റെഡിയായിട്ടുണ്ട്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഈന്തപ്പഴം ഇഞ്ചിപ്പുളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.